ഇന്നും നാളെയും രാത്രി 11 മണി മുതല്‍ രാവിലെ ആറു മണിവരെയാണ് നിയന്ത്രണം. ഈസമയത്ത് പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി വിജയ് ദേവ് പറഞ്ഞു.ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തിയ സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായാണ് നിയന്ത്രണം. രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര, കര്‍ണാടക എന്നി സംസ്ഥാനങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.