ബൈഡനെ തോല്‍പിക്കാന്‍ 11,780 വോട്ട്​ കണ്ടെത്തണം; ഉദ്യോഗസ്​ഥനെ ഭീഷണിപ്പെടുത്തുന്ന ട്രംപി​െന്‍റ ശബ്​ദരേഖ പുറത്ത്​

0

ബൈഡന്‍ തകര്‍പ്പന്‍ ജയവുമായി ഡെമോക്രാറ്റുകള്‍ക്ക്​ തിരിച്ചുനല്‍കിയ സംസ്​ഥാനമായ ജോര്‍ജിയയില്‍ സ്​റ്റേറ്റ്​ സെക്രട്ടറി ബ്രാഡ്​ റാഫന്‍സ്​പെര്‍ഗറെയാണ്​ ട്രംപ്​ ഭീഷണിപ്പെടുത്തിയത്​. ജോര്‍ജിയയില്‍ ബൈഡ​െന്‍റ വിജയം ദുര്‍ബലപ്പെടുത്തി തന്നെ വിജയിപ്പിക്കാന്‍ ആവശ്യമായ വോട്ടുകള്‍ കണ്ടെത്തണമെന്നായിരുന്നു ട്രംപി​െന്‍റ അന്ത്യശാസനം. യു.എസ്​ പത്രമായ വാഷിങ്​ടണ്‍​ പോസ്​റ്റ്​ പുറത്തുവിട്ട ഫോണ്‍കോള്‍ ടേപ്​ ട്രം​പ്​ ട്വിറ്ററില്‍ സ്​ഥിരീകരിച്ചത്​ പ്രസിഡന്‍റിന്​ മാത്രമല്ല, റിപ്പബ്ലിക്കന്‍ കക്ഷിക്കും തിരിച്ചടിയായി.”എനിക്ക്​ ആകെ വേണ്ടത്​ ഒരു കാര്യമാണ്​. 11,780 വോട്ടുകള്‍ കണ്ടെത്തണം. നമുക്ക്​ ലഭിച്ചതിനെക്കാള്‍ ഒന്ന്​ കൂടുതലാകും അത്​. കാരണം, നാം ആണ്​ സംസ്​ഥാനത്ത്​ ജയിച്ചത്​. ജോര്‍ജിയയില്‍ ഞാന്‍ തോല്‍ക്കേണ്ടതില്ല. ലക്ഷക്കണക്കിന്​ വോട്ടിന്​ നാം ജയിച്ച സംസ്​ഥാനമാണ്​”- ട്രംപി​െന്‍റ സംഭാഷണ ശകലം ഇങ്ങനെ പോകുന്നു.ട്രംപി​െന്‍റ വിശ്വസ്​തനായ റാഫെന്‍സ്​പെര്‍ഗര്‍ സ്​റ്റേറ്റ്​ സെക്രട്ടറിയായ ജോര്‍ജിയയില്‍ കാമ്ബയിന്‍ പൊടിപൊടിച്ചിട്ടും സംസ്​ഥാനം നീണ്ട 28 വര്‍ഷത്തിനു ശേഷം ആദ്യമായി റിപ്പബ്ലിക്കന്മാര്‍ക്കു പകരം ഡെമോക്രാറ്റുകള്‍ക്ക്​ അധികാരം നല്‍കിയത്​ തെല്ലൊന്നുമല്ല ട്രംപിനെ ചൊടിപ്പിച്ചത്​. ജോര്‍ജിയയിലെ ‘കളി’യും ചോര്‍ന്നതോടെ ട്രംപ്​ നാണംകെട്ട്​ അധികാരമൊഴിയുമെന്ന്​ ഏകദേശം ഉറപ്പായിട്ടുണ്ട്​.റിപ്പബ്ലിക്കന്‍ കക്ഷിക്ക്​ മേല്‍കൈയുള്ള സെനറ്റിനെ ഉപയോഗിച്ച്‌​ അധികാരം നിലനിര്‍ത്താനും കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപ്​ അറ്റ​ൈക പ്രയോഗം നടത്തിയിരുന്നു. 12 സെനറ്റര്‍മാര്‍ ട്രംപിനുവേണ്ടി നടത്തിയ നീക്കങ്ങളും പാളിയതോടെ ബൈഡ​െന്‍റ ഇലക്​ടറല്‍ കോളജ്​ വിജയത്തിന്​ അമേരിക്കന്‍ കോണ്‍ഗ്രസ്​ ബുധനാഴ്​ച അംഗീകാരം നല്‍കുമെന്ന്​ ഉറപ്പായിട്ടുണ്ട്​.ജനുവരി 20നാണ്​ അമേരിക്കയുടെ 46ാമത്​ പ്രസിഡന്‍റായി ജോ ബൈഡന്‍ എന്ന ഡെമോക്രാറ്റ്​ പ്രതിനിധി അധികാരമേറുക.മറുവശത്ത്​, ജോര്‍ജിയയിലെ നീക്കം കുറ്റകരമാണെന്ന്​ പ്രോസിക്യൂട്ടര്‍മാര്‍ കണ്ടെത്തിയാല്‍ ട്രംപ്​ നിയമനടപടിയും നേരിടേണ്ടിവരും. ജോര്‍ജിയയില്‍ മാത്രമല്ല, അരിസോണ, മിഷിഗണ്‍, വിസ്​കോണ്‍സിന്‍ സംസ്​ഥാനങ്ങളിലും ട്രംപ്​ സമാന നീക്കങ്ങളുമായി രംഗത്ത്​ സജീവമായിരുന്നു.

You might also like

Leave A Reply

Your email address will not be published.