അറബ് അനുരഞ്ജനത്തിനുള്ള ‘അല്‍ഉല കരാറി’ല്‍ ഇൗജിപ്ത് ഒപ്പുവെച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
സൗദിയിലെ അല്‍ഉലായില്‍ നടന്ന 41ാമത് ഉച്ചകോടിയില്‍ പെങ്കടുത്ത ഇൗജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി സാമിഹ് ശുക്രിയാണ് ഒപ്പുവെച്ചത്. അറബ് രാജ്യങ്ങള്‍ തമ്മിലുള്ള െഎക്യം നിലനില്ക്കണമെന്നും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നുമുള്ള ഇൗജിപ്തിെന്റ താല്പര്യത്തിെന്റ ഭാഗമായാണിതെന്ന് മന്ത്രാലയം പറഞ്ഞു. വെല്ലുവിളികള്‍ നേരിടാനും ഇതാവശ്യമാണ്.അറബ് സഹോദര രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും സഹകരണത്തെയും ഇൗജിപ്ത് എപ്പോഴും പിന്തുണക്കുന്നു. അറബ് രാജ്യങ്ങളും ഖത്തറും തമ്മിലുള്ള അനുരഞ്ജന ശ്രമങ്ങളെയും, പ്രത്യേകിച്ച് മുന്‍നിരയില്‍നിന്ന് കുവൈത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിക്കുന്നുവെന്നും വിദേശ കാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.