ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററിലായിരിക്കും 13ാമത് മിലിപോള്‍ പ്രദര്‍ശനം നടക്കുകയെന്നും സംഘാടകസമിതി അറിയിച്ചു. 2020ല്‍ നടക്കേണ്ടിയിരുന്ന മിലിപോള്‍ ഖത്തര്‍ പ്രദര്‍ശനം കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു.കോവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതുമായി ബന്ധപ്പെട്ട് പങ്കാളികളുമായി നടത്തിയ ചര്‍ച്ചകളിലാണ് അടുത്ത വര്‍ഷം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.കോവിഡ് സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്ജിതമാക്കുന്നതിനുമായുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായാണ് പ്രദര്‍ശനം മാറ്റിവെച്ചത്. ഈ തീരുമാനം കൃത്യമായിരുന്നുവെന്നും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മിലിപോള്‍ ഖത്തര്‍ പ്രദര്‍ശനത്തില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടക സമിതി അധ്യക്ഷന്‍ മേജര്‍ ജനറല്‍ നാസര്‍ ബിന്‍ ഫഹദ് ആല്‍ഥാനി പറഞ്ഞു.പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന എക്സിബിറ്റേഴ്സിനും സന്ദര്‍ശകര്‍ക്കുമായി ഇലക്േട്രാണിക്സ് രജിസ്േട്രഷന് ഏര്പ്പെടുത്തുന്നതിെന്റ സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്.കൂടുതല്‍ വൈവിധ്യത്തോടെ 2021 മിലിപോള്‍ ഖത്തര്‍ വിജയിപ്പിക്കുന്നതിന് വിപുലമായ തയാറെടുപ്പുകള്‍ നടത്തുമെന്നും സംഘാടകസമിതി വ്യക്തമാക്കി.മിഡിലീസ്റ്റ് മേഖലയിലെ ആഭ്യന്തര സുരക്ഷ, സിവില്‍ ഡിഫന്‍സ് രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രദര്‍ശനമാണ് മിലിപോള്‍ ഖത്തര്‍. സേഫ്റ്റി, സെക്യൂരിറ്റി മേഖകളിലെ അത്യാധുനികവും നൂതനവുമായ ഉല്പന്നങ്ങളും ഉപകരണങ്ങളും പുത്തന്‍ സാങ്കേതികവിദ്യകള്‍, സേവനങ്ങള്‍, പ്രതിരോധ സംവിധാനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിനെത്തും. ലോകത്തുടനീളമുള്ള പൊതു, വ്യാവസായിക സുരക്ഷ മേഖലയില്‍ നിന്നുള്ള പ്രധാന കമ്ബനികളും സ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.