മുന്‍ വിദേശ കാര്യ സെക്രട്ടറി മൈക് പോംപിയോ ഉള്‍പെടെ 28 ട്രംപ് വിശ്വസ്തരെ ചൈന വിലക്കി. രാജ്യത്തിന്റെ പരമാധികാരത്തിനുമേല്‍ കടന്നുകയറിയവര്‍ക്കെതിരെയാണ് നടപടി.ഇവര്‍ക്ക് ചൈനയില്‍ മാത്രമല്ല, ഹോങ്കോങ്, മക്കാവു എന്നിവിടങ്ങളിലും പ്രവേശിക്കാനാകില്ല. ബൈഡന്റെ അധികാരാരോഹണ ചടങ്ങ് പൂര്‍ത്തിയായി 15 മിനിറ്റിനിടെ ഉത്തരവ് പുറത്തിറങ്ങിയതായി ബ്ലൂബര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു.ട്രംപിന്റെ സാമ്ബത്തിക ഉപദേഷ്ടാവ് പീറ്റര്‍ നവാരോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയന്‍, മുതിര്‍ന്ന പൂര്‍വേഷ്യ നയതന്ത്രജ്ഞന് ഡേവിഡ് സ്റ്റില്‍വെല്‍, ദേശീയ സുരക്ഷ ഡെപ്യൂട്ടി ഉപദേഷ്ടാവ് മാത്യു പോട്ടിങ്ഗര്, ആരോഗ്യ, അവശ്യ സേവന സെക്രട്ടറില അലക്സ് അസര്‍, സാമ്ബത്തിക വികസന അണ്ടര്‍ സെക്രട്ടറി കീത്ത് ക്രാച്ച്, യു.എന്‍ അംബാസഡര്‍ കെല്ലി ക്രാഫ്റ്റ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോണ്‍ ബോള്‍ട്ടണ്‍, ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനണ്‍ എന്നിവരും വിലക്ക് നേരിടുന്നവരില്‍ പെടും.