KSEB | 1912-ല്‍ വിളിക്കൂ, കറണ്ടുമായി കെഎസ്‌ഇബി വീട്ടുപടിക്കലെത്തും

0

ഒരു ഫോണ്‍ കോളില്‍ കണക്ഷനടക്കമുള്ള മുഴുവന്‍ സേവനങ്ങളും അതിവേഗം ലഭ്യമാക്കുന്ന പുതിയ പദ്ധതിയുമായി രംഗത്തെത്തുകയാണ് കെഎസ്‌ഇബി. ഇതിനായി ‘സേവനങ്ങള്‍ വാതില്‍പ്പടിയില്‍’എന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു.ആദ്യ ഘട്ടത്തില്‍ പുതിയ എല്‍ടി കണക്ഷനുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്കും നിലവിലെ എല്‍ടി ഉപയോക്താക്കള്‍ക്കുമാണ് പുതിയ സൗകര്യം ലഭ്യമാക്കുന്നത്. ഫെബ്രുവരി രണ്ടാം വാരം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി എം എം മണി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ എല്ലാ ഇലക്‌ട്രിക്കല്‍ ഡിവിഷനുകളിലും കുറഞ്ഞത് ഒരു ഇലക്‌ട്രിക്കല്‍ സെക്ഷനിലെങ്കിലും പദ്ധതി തുടങ്ങും. പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം ജൂണിന് മുമ്ബായി സംസ്ഥാനത്തൊട്ടാകെ പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി എം.എം മണി പറഞ്ഞു. ‘സേവനങ്ങള്‍ വാതില്‍പ്പടിയില്‍’ എങ്ങനെ ഉപയോഗിക്കാം…

ഉപഭോക്തൃ സേവന കേന്ദ്രത്തിലെ 1912 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ വിളിക്കണം. പുതിയ കണക്ഷനാണ് വേണ്ടതെങ്കില്‍ അപേക്ഷന്‍ പേരും സ്വന്തം ഫോണ്‍ നമ്ബര്‍ ഉള്‍പ്പടെയുള്ള വിവരങ്ങളും നല്‍കണം. അപേക്ഷ ഉടന്‍ രജിസ്റ്റര്‍ ചെയ്യും. രജിസ്ട്രേഷന്‍ നടന്നതായി വ്യക്തമാക്കുന്ന ഡോക്കറ്റ് നമ്ബര്‍ ഉടനടി അപേക്ഷകന് ലഭിക്കും. പുതിയ കണക്ഷന് പുറമേ ഉടമസ്ഥാവകാശ മാറ്റം, കണക്ടഡ് ലോഡ്, കോണ്‍ട്രാക്‌ട് ലോഡ് ഫേസ്മാറ്റം, താരിഫ് മാറ്റം, വൈദ്യുതി ലൈന്‍-മീറ്റര്‍ സ്ഥാപിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്കും ടോള്‍ ഫ്രീ നമ്ബറില്‍ വിളിക്കാം.പേരിനും ഫോണ്‍ നമ്ബറിനും പുറമേ സെക്ഷന്റെ പേര്, കണ്‍സ്യൂമര്‍ നമ്ബര്‍ എന്നിവയും നല്‍കണം. സേവന കേന്ദ്രത്തിലെ ഓപ്പറേറ്റര്‍ വിവരങ്ങള്‍ ശേഖരിച്ച്‌ സെക്ഷന്‍ ഓഫീസിലേക്ക് കൈമാറും. അസിസ്റ്റന്റ് എന്‍ജിനീയര്‍ നടപടിക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കും. ഉദ്യോഗസ്ഥന്‍ അപേക്ഷകനെ വിളിച്ച്‌ ലഭ്യമായ വിവരങ്ങള്‍ ശരിയെന്ന് ഉറപ്പാക്കും. സ്ഥല പരിശോധനയ്ക്ക് സൗകര്യപ്രദമായ തീയതി തീരുമാനിക്കും. അപേക്ഷകന്‍ കരുതേണ്ട രേഖകളെക്കുറിച്ചുള്ള വിവരങ്ങളും നല്‍കും. നിശ്ചിത തീയതിയില്‍ ഉദ്യോഗസ്ഥന്‍ സ്ഥലം സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ മൊബൈല്‍ ആപ് വഴി ശേഖരിക്കും. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളും ആപ്പില്‍ അപ്ലോഡ് ചെയ്യും. അംഗീകാരം ലഭിക്കുമ്ബോള്‍ വിവരം അപേക്ഷകനെ എസ്‌എംഎസ്, ഇമെയില്‍ വഴി അറിയിക്കും. തുടര്‍ന്ന് അപേക്ഷകന് ഓണ്‍ലൈനായോ, കൗണ്ടര്‍ വഴിയോ ഫീസടയ്ക്കാം.പാലക്കാട് ഇലക്‌ട്രിക്കല്‍ സര്‍ക്കിളിനു കീഴിലുള്ള 39 സെ‍‍ക‍്ഷനുകളില്‍ പരീക്ഷണാര്‍ഥം നടപ്പാക്കിയ പദ്ധതി വിജയകരമാണെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍. മൂന്നു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്ത 4244 അപേക്ഷകളില്‍ 4134 എണ്ണത്തിലും സേവനം പൂര്‍ത്തിയാക്കി. പാലക്കാടിനു ശേഷം തൃശൂര്‍, പെരുമ്ബാവൂര്‍, ആലപ്പുഴ, ഹരിപ്പാട് സര്‍ക്കിളു‍കള്‍ക്കു കീഴില്‍ ചില സെ‍ക്‌ഷനുകളിലും പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വരുന്നു. ഫെബ്രുവരി രണ്ടാം വാരത്തോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കിളുകള്‍ക്കു കീഴിലുമുള്ള കുറഞ്ഞ ഒരു സെക്ഷന്‍ പരിധിയില്‍ പദ്ധതി നടപ്പാക്കുമെന്നാണ് കെ എസ് ഇ ബി വ്യക്തമാക്കുന്നത്.

You might also like
Leave A Reply

Your email address will not be published.