തെന്മല മൃഗസംരക്ഷണ വകുപ്പ് ചെക്ക്പോസ്റ്റിനോട് ചേര്‍ന്ന് മൃഗങ്ങള്‍ക്കായി ക്വാറന്‍റീന്‍ കേന്ദ്രം ഒരുക്കുന്നു
സംശയകരമായ സാഹചര്യത്തില്‍ എത്തിക്കുന്ന മൃഗങ്ങളെയും പക്ഷികളെയും നിരീക്ഷിക്കാനാണ് ഇവിടെ സൗകര്യമൊരുക്കുന്നത്.മൃഗസംരക്ഷണ ചെക്ക്‌പോസ്റ്റിനായി പത്തു ലക്ഷം രൂപ ചെലവഴിച്ച് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനവും ബുധനാഴ്ച നിര്‍വ്വഹിക്കും. മന്ത്രി കെ.രാജുവാണ് ഉദ്‌ഘാടകന്‍. തെന്മല ചെക്ക്പോസ്റ്റിനെ മാതൃകാ ചെക്ക്പോസ്റ്റായി ഉയര്‍ത്തുകയാണ് ലക്ഷ്യം.പകര്‍ച്ചവ്യാധികള്‍ സംശയിക്കുന്ന ഉരുക്കളുടെ രക്തസാമ്ബിളുകള്‍ ശേഖരിച്ച് മുഖ്യ രോഗനിര്‍ണയ ലബോറട്ടറിയിലേക്ക് അയയ്ക്കാന്‍ ഇനി തെന്മലയില്‍ സംവിധാനമുണ്ടാകും. പാലക്കാട് കാലിവസന്ത നിര്‍മാര്‍ജന യൂണിറ്റിനാണ് ചെക്ക്പോസ്റ്റിന്റെ ഭരണച്ചുമതല. പത്തുലക്ഷം രൂപ ചെലവഴിച്ച് പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടമാണ് പുതുതായി നിര്‍മിച്ചിരിക്കുന്നത്.