അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സഊദിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വിപ്ലവകരമായിരിക്കുമെന്ന സൂചനയുമായി സഊദി കിരീടാവകാശി
സഊദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ട് (പിഐഎഫ്) അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 3 ട്രില്യണ്‍ റിയാല്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപനത്തോടൊപ്പം സഊദിയില്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ക്കുമൊപ്പം രാജ്യത്തിന്റെ മുഖം തന്നെ അടിമുടി മാറുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണ് കിരാവകാശി നടത്തിയിട്ടുള്ളത്. ജീവിത നിലവാരം ഉയര്‍ത്തി രാജ്യത്തെ അടിമുടി മാറ്റുന്ന പദ്ധതികള്‍ക്ക് വരുന്ന ആഴ്ചകളില്‍ തുടക്കമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ജി.ഡി.പിയിലേക്ക് എണ്ണേതര വരുമാനം 1.2 ലക്ഷം കോടിയാക്കി ഉയര്‍ത്തും. 2030 ല്‍ പിഎഫിന്റെ മൊത്തം ആസ്തി 7 ട്രില്യണ്‍ 500 ബില്യണ്‍ റിയാല്‍ കവിയും. സഊദി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്നും പ്രതിവര്‍ഷം 150 ബില്യണ്‍ റിയാല്‍ സഊദി അറേബ്യയുടെ സമ്ബദ്‌വ്യവസ്ഥയിലേക്ക് ഒഴുകുമെന്നും കിരീടാവകാശി വെളിപ്പെടുത്തുന്നു. ഇതോടൊപ്പം രാജ്യത്തിന്റെ മുഖം തന്നെ മാറുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്കും സഊദി സാക്ഷിയാകും.കറന്‍സി രഹിത രാജ്യമായി സഊദിയെ മാറ്റുന്നതാണ് ഇതില്‍ പ്രധാനം. ഇലക്ടോണിക്‌സ് ഇടപാടുകള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കിയാണ് കറന്‍സി രഹിത രാജ്യമാക്കി മാറ്റുന്നത്. ഇതിനായി കേന്ദ്ര ബാങ്കുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വ്യോമയാന പ്രതിരോധ മേഖലയിലേക്കാവശ്യമായ വസ്തുക്കളുടെ നിര്‍മാണം, അറ്റകുറ്റപ്പണി, അനുബന്ധ സേവനങ്ങള്‍ എന്നിവ ലഭ്യമാക്കും. കൂടാതെ, ചരക്ക് നീക്കത്തില്‍ ആഗോള കേന്ദ്രങ്ങളിലൊന്നാക്കിയും ഹലാല്‍ ഭക്ഷ്യ വിതരണ മേഖലയുടെ ആഗോള ഹബ്ബാക്കിയും സഊദിയെ മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് സഊദി സാക്ഷിയാകാന്‍ പോകുന്നത്.