ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 500 ദശലക്ഷം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ മൊബൈല്‍ നമ്ബറുകള്‍ ടെലഗ്രാമില്‍ വില്‍പനയ്ക്ക്

0

ആറു ലക്ഷത്തോളം ഇന്ത്യക്കാരുടെ നമ്ബരുകളാണുള്ളതെന്നാണ് സുരക്ഷാ ഗവേഷകന്‍ അലോണ്‍ ഗാല്‍ പറയുന്നത്. ടെലഗ്രാം ബോട്ടിലൂടെയാണു ഫോണ്‍ നമ്ബറുകള്‍ വില്‍ക്കാന്‍ വച്ചിരിയ്ക്കുന്നതെന്നാണ് മദര്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇക്കാര്യം ആദ്യമായി പുറത്ത് വിട്ടത് സുരക്ഷാ ഗവേഷകന്‍ അലോണ്‍ ഗാല്‍ ആണ്. മദര്‍ ബോര്‍ഡ് പറയുന്നതിനുസരിച്ച്‌, ഫോണ്‍ നമ്ബര്‍ ഉണ്ടെങ്കില്‍, ടെലഗ്രാം ബോട്ടിന്റെ സഹായത്തോടെ അവര്‍ക്ക് ആ നമ്ബറിലെ ഫെയ്‌സ്ബുക്ക് ഉപയോക്തൃ ഐഡി കണ്ടെത്താനാകും. ഇതിലേക്ക് ആക്‌സസ് കിട്ടണമെങ്കില്‍ ടെലിഗ്രാം ബോട്ട് സൃഷ്ടിച്ചയാള്‍ക്ക് പണം നല്‍കണം. ഒരു ഫോണ്‍ നമ്ബര്‍ അഥവാ ഫെയ്‌സ്ബുക്ക് ഐഡി 20 ഡോളറിനാണ് വില്‍ക്കുന്നത്. ഇന്ത്യയില്‍ ഏകദേശം 1460 രൂപ.ഉപയോക്താക്കളുടെ ഡേറ്റ മൊത്തത്തിലും വില്‍ക്കുന്നുണ്ട്. 10,000 ക്രെഡിറ്റുകള്‍ക്ക് 5,000 ഡോളര്‍ (ഏകദേശം 3,65,160 രൂപ). സമാന സുരക്ഷാ പ്രശ്‌നം ഇതാദ്യമല്ല. സുരക്ഷിതമല്ലാത്ത സെര്‍വറില്‍ 419 ദശലക്ഷം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ മൊബൈല്‍ നമ്ബറുകള്‍ കണ്ടെത്തിയതായി 2019ല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. ബോട്ടിനെ കുറിച്ചു 2020ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് താല്‍ക്കാലികമായി പരിഹരിച്ചെന്നാണു കമ്ബനി അറിയിച്ചത്.

You might also like

Leave A Reply

Your email address will not be published.