ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കാമ്ബസുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നതായി ഖത്തര്‍ യൂനിവേഴ്സിറ്റി അറിയിച്ചു
ഖത്തര്‍ യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഹസന് റാഷിദ് അല്‍ ദിര്‍ഹമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍ ഖത്തര്‍ യൂനിവേഴ്സിറ്റി ടെക്നിക്കല്‍ കമ്ബനി ഉള്‍പ്പെടുന്ന പ്രത്യേക സാങ്കേതിക, ഗവേഷണ വിഭാഗം സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് അല്‍ ദിര്‍ഹം വ്യക്തമാക്കി. ശൂറാ കൗണ്‍സിലിന് മുമ്ബാകെ ഖത്തര്‍ യൂനിവേഴ്സിറ്റിയുടെ ഭാവി പരിപാടികള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ഖത്തര്‍ യൂനിവേഴ്സിറ്റിയുടെ കീഴില്‍ യൂനിവേഴ്സിറ്റി നോളജ് ഗ്രൂപ് സ്ഥാപിക്കാനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി കണ്‍സല്‍ട്ടന്‍സി ഓഫിസ് തുറക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഖത്തര്‍ യൂനിവേഴ്സിറ്റിയുടെ 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ നടപ്പാക്കിയ പദ്ധതികളും ഭാവി പരിപാടികളും ശൂറാ കൗണ്‍സിലിന് മുമ്ബാകെ അദ്ദേഹം വിശദീകരിച്ചു. ഖത്തറിെന്റ തനത് പാരമ്ബര്യത്തിനും പൈതൃകത്തിനും സ്വത്വത്തിനും അറബ്, ഇസ്ലാമിക മൂല്യങ്ങള്‍ക്കും ഉൗന്നല്‍ നല്‍കിയാണ് ഖത്തര്‍ യൂനിവേഴ്സിറ്റി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂനിവേഴ്സിറ്റി അധ്യാപകര്‍ക്കിടയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നത് സംബന്ധിച്ച് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.