എന്നാല്‍, അമേരിക്കന്‍ താല്‍പര്യങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ ചൈനക്കൊപ്പം പ്രവര്‍ത്തിക്കാന്‍ മടിയില്ലെന്നും ജോ ബൈഡന്‍ വ്യക്തമാക്കി.ചൈനയുടെ സാമ്ബത്തിക അധിനിവേശത്തെ യു.എസ് പ്രതിരോധിക്കും. മനുഷ്യാവകാശങ്ങള്‍, ആഗോളഭരണം എന്നിവക്ക് മേല്‍ ചൈന നടത്തുന്ന ആക്രമണങ്ങളെ ചെറുത്ത് തോല്‍പ്പിക്കുമെന്നും ബൈഡന്‍ പറഞ്ഞു. എന്നാല്‍, അമേരിക്കയുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിക്കുകയാണെങ്കില്‍ ചൈനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും ബൈഡന്‍ പറഞ്ഞു.നേരത്തെ റഷ്യക്കെതിരെയും ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. റഷ്യയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന പുടിന്‍ ഭരണകൂടത്തിന്‍റെ നടപടികള്‍ക്കെതിരെയാണ് ബൈഡന്‍ രംഗത്തെത്തിയത്. മ്യാന്‍മറില്‍ സൈന്യം അധികാരം പിടിച്ചതിനേയും ബൈഡന്‍ വിമര്‍ശിച്ചിരുന്നു