കേന്ദ്ര ബജറ്റിനുശേഷo ഓഹരി വിപണിയിലെ നേട്ടം തുടരുന്നു

0

ആറാമത്തെ ദിവസവും മികച്ച നേട്ടത്തിലാണ് സൂചികകള്‍ ക്ലോസ് ചെയ്തത്. വാഹനം, ലോഹം, അടിസ്ഥാന സൗകര്യവികസനം, ഐടി ഓഹരികളാണ് തിങ്കളാഴ്ച വിപണിയില്‍ നേട്ടം കൊയ്തത് .സെന്‍സെക്‌സ് 617.14 പോയന്റ് നേട്ടത്തില്‍ 51,348.77ലും നിഫ്റ്റി 191.50 പോയന്റ് ഉയര്‍ന്ന് 15,115.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ബിഎസ്‌ഇയില്‍ ലിസ്റ്റ്‌ചെയ്ത ഓഹരികളുടെ മൂല്യം 203 ലക്ഷം കോടിയായി.1689 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1284 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 188 ഓഹരികള്‍ക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ,ശ്രീ സിമെന്റ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡിവീസ് ലാബ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

You might also like

Leave A Reply

Your email address will not be published.