25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് ഫെബ്രുവരി പത്ത് ബുധനാഴ്ച തിരശ്ശീല ഉയരും

0

കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ മേള. ആറ് വേദികളിലായി 80 ചിത്രങ്ങളാണ് തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കുക.കോവിഡ് പ്രതിസന്ധിക്കിടയിലും ആവേശം ചോരാതെ തിയേറ്ററുകളിലേക്ക് എത്തുകയാണ് ചലച്ചിത്രപ്രേമികള്‍. തിരുവനന്തപുരത്തെ കലാഭവന്‍ അടക്കം ആറു തിയേറ്ററുകളിലാണ് സിനിമാ പ്രദര്‍ശനം നടക്കുക. 30ലധികം രാജ്യങ്ങളില്‍ നിന്നുള്ള 80 ചിത്രങ്ങളാണ് മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുക. ആദ്യദിനത്തില്‍ നാല് മത്സര ചിത്രങ്ങളടക്കം 18 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇറാനിയന്‍ സംവിധായകന്‍ ബെഹ്‌മന്‍ തവോസി സംവിധാനം ചെയ്ത നെയിംസ് ഓഫ് ഫ്ലവേഴ്സാണ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ചിത്രം. 2500 പ്രതിനിധികള്‍ക്കാണ് ഇത്തവണ മേളയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. ചലച്ചിത്രമേള ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും. സിനിമ തുടങ്ങുന്നതിന് 24 മണിക്കൂര്‍ മുമ്ബ് റിസര്‍വേഷന്‍ ആരംഭിക്കുകയും രണ്ടു മണിക്കൂര്‍ മുമ്ബ് അവസാനിക്കുകയും ചെയ്യും. റിസര്‍വേഷന്‍ അവസാനിച്ചതിനു ശേഷം സീറ്റ് നമ്ബര്‍ എസ്‌എംഎസ് ആയി പ്രതിനിധികള്‍ക്ക് ലഭിക്കും. ആന്റിജന്‍ ടെസ്റ്റ് നടത്തിയ പ്രതിനിധികള്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ.ഈ മാസം 17 മുതല്‍ 21 വരെ കൊച്ചിയിലും 23 മുതല്‍ 27 വരെ തലശ്ശേരിയിലുമായി നടക്കുന്ന ചലച്ചിത്രമേളയുടെ സമാപനം പാലക്കാട് വച്ചാണ്. തികച്ചും അസാധാരണമായ സാഹചര്യത്തില്‍ ഇതാദ്യമായാണ് ചലച്ചിത്രമേള നടക്കുന്നത്. അതിനാല്‍ പുതിയ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ഒരുക്കങ്ങള്‍ എല്ലാ വേദികളിലും പൂര്‍ത്തിയായി കഴിഞ്ഞു.

ആദ്യ ദിനത്തില്‍ നാലു മത്സര ചിത്രങ്ങള്‍ ഉള്‍പ്പടെ18 ചിത്രങ്ങള്‍

രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനത്തില്‍ നാലു മത്സര ചിത്രങ്ങളടക്കം പ്രദര്‍ശനത്തിനു എത്തുന്നത് 18 ചിത്രങ്ങള്‍. മത്സര വിഭാഗത്തില്‍ ആദ്യം ബഹ്‌മെന്‍ തവോസി സംവിധാനം ചെയ്ത ‘ദി നെയിംസ് ഓഫ് ദ് ഫ്‌ളവേഴ്‌സ്’ എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. ആഫ്രിക്കന്‍ സംവിധായകനായ ലെമോഹെങ് ജെറെമിയ മൊസെസെയുടെ ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റ്സ് എ റെസ്റക്ഷന്‍, റഷ്യന്‍ ചിത്രമായ ഇന്‍ ബിറ്റ്‌വീന്‍ ഡൈയിങ്, ഇറാനിയന്‍ ചിത്രം മുഹമ്മദ് റസോള്‍ഫിന്റെ ദെയ്ര്‍ ഈസ് നോ ഈവിള്‍ എന്നിവയാണ് ആദ്യ ദിനത്തിലെ മത്സരചിത്രങ്ങള്‍.ലോക സിനിമാ വിഭാഗത്തില്‍ ഉള്‍പ്പെട്ട യെല്ലോ ക്യാറ്റ്, സമ്മര്‍ ഓഫ് 85 എന്നിവയാണ് മേളയിലെ ആദ്യ പ്രദര്‍ശനങ്ങള്‍. ഇതുള്‍പ്പടെ ഒന്‍പത് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ബുധനാഴ്ച പ്രദര്‍ശിപ്പിക്കുന്നത്. ഫിലിപ്പ് ലാക്കേറ്റ് സംവിധാനം ചെയ്ത ‘നൈറ്റ് ഓഫ് ദി കിങ്‌സ്’, ഷൂജന്‍ വീയുടെ ‘സ്‌ട്രൈഡിങ് ഇന്‍റ്റു ദി വിന്‍ഡ്’, ‘നീഡില്‍ പാര്‍ക്ക് ബേബി’, ‘ഫെബ്രുവരി’, ‘മാളു’, ഇസ്രയേല്‍ ചിത്രം ‘ലൈല ഇന്‍ ഹൈഫ’ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ ശംഭു പുരുഷോത്തമന്റെ ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’, സെന്ന ഹെഡ്ജിന്റെ ‘തിങ്കളാഴ്ച നിശ്ചയം’ എന്നീ ചിത്രങ്ങളും ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ പൃഥ്വി കൊനനൂര്‍ സംവിധാനം ചെയ്ത ‘വെയര്‍ ഈസ് പിങ്കി?’, റെട്രോസ്‌പെക്ടീവ് വിഭാഗത്തിലെ ലീ ചാങ്-ഡോംങ്‌ ചിത്രം ‘ഒയാസിസ്’, ഗൊദാര്‍ദ് ചിത്രം ‘ബ്രെത്ലെസ്സ്’ എന്നിവയും ആദ്യ ദിനത്തില്‍ പ്രദര്‍ശിപ്പിക്കും.

മേളയില്‍ ഗൊദാര്‍ദിന്‍്റെ ആറു ചിത്രങ്ങള്‍

രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫ്രഞ്ച് നവതരംഗ സിനിമയുടെ പ്രയോക്താക്കളില്‍ പ്രമുഖനായ ഷീന്‍ ലുക് ഗൊദാര്‍ദിന്‍്റെ ആറ് വിസ്മയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അദ്ദേഹത്തിന്റെ ആദ്യചിത്രമായ ‘ബ്രെത് ലെസ്സ്’, ‘ദ ഇമേജ് ബുക്ക്’, ‘ഫിലിം സോഷ്യലിസ്മെ’, ‘വീക്കെന്‍ഡ്’, ‘ജെഎല്‍ജി – ജെഎല്‍ജി സെല്‍ഫ് പോര്‍ട്രയിറ്റ് ഇന്‍ ഡിസംബര്‍’, ‘ഫോര്‍ എവര്‍ മൊസാര്‍ട്ട്’ എന്നീ സിനിമകളാണ് നാലു നാള്‍ നീളുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.ലോക സിനിമയിലെ അസാധാരണവും ദുര്‍ഗ്രഹവുമായ സൃഷ്ടിയെന്ന് വിശേഷിപ്പിക്കുന്ന ‘വീക്കെന്‍ഡ്’‌ റോളണ്ട്‌-കോറിന്‍ ദമ്ബതിമാരുടെ കഥയാണ് പ്രമേയമാക്കിയിരിക്കുന്നത് . ‘ബ്രെത് ലെസ്സ്’ മേളയുടെ ആദ്യദിനത്തിലാണ് പ്രദര്‍ശിപ്പിക്കുക.

You might also like
Leave A Reply

Your email address will not be published.