2021 എംജി ഇസഡ് എസ് ഇവി ഇലക്‌ട്രിക്ക് എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചു

0

44.5 കിലോവാട്ട് ‘ഹൈടെക്’ ബാറ്ററി പായ്ക്കാണ് 2021 എംജി ZS ഇവിയുടെ മുഖ്യ ആകര്‍ഷണം . ഈ ബാറ്ററി പാക്ക് 2021 മോഡലിന്റെ റേഞ്ച് 419 കിലോമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട് എന്നും എംജി മോട്ടോര്‍ അവകാശപ്പെടുന്നു.എന്നാല്‍, 44.5 കിലോവാട്ട് തന്നെ കപ്പാസിറ്റിയുള്ള ഇതുവരെ വില്പനയിലുണ്ടായിരുന്ന എംജി ZS ഇവിയുടെ റേഞ്ച് 340 കിലോമീറ്റര്‍ ആയിരുന്നു. “മിക്ക സാഹചര്യങ്ങളിലും” ഒരു ചാര്‍ജില്‍ 300-400 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള പ്രായോഗിക പരിധിയാണ് പുത്തന്‍ ബാറ്ററി പാക്ക് നല്‍കുന്നത്.2021 എംജി ZS ഇവിയുടെ വിലയും കൂടിയിട്ടുണ്ട്. എക്‌സൈറ്റ് പതിപ്പിന് 11,000 രൂപ കൂടി 20.99 ലക്ഷവും, എക്‌സ്‌ക്‌ളൂസീവ് പതിപ്പിന് 60,000 രൂപ കൂടി 24.18 ലക്ഷം രൂപയുമാണ് പുതിയ എക്‌സ്-ഷോറൂം വില എന്നാണ് റിപ്പോര്‍ട്ട്. 177 എംഎം ആയിരുന്ന ഗ്രൗണ്ട് ക്ലിയറന്‍സ് പുത്തന്‍ മോഡലില്‍ 16 എംഎം വര്‍ദ്ധിപ്പിച്ച്‌ ഇപ്പോള്‍ 205 എംഎം ആണ്. ആറ് എയര്‍ബാഗുകള്‍, എബി‌എസ്, ഇ‌എസ്‌സി, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍-ഡിസന്റ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍ എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍.

You might also like
Leave A Reply

Your email address will not be published.