അജ്മാന്: അറബ് ലോകത്തിെന്റ ചരിത്ര നേട്ടത്തെ അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തങ്ങളുടെ ബസുകളില്‍ ആലേഖനം ചെയ്തു. ‘അസാധ്യമായതെന്തും സാധ്യമാണ്’എന്ന സന്ദേശവും ബസിെന്റ വശങ്ങളില് രേഖപ്പെടുത്തുകയും ‘ഹോപ്’ചൊവ്വയിലേക്ക് കുതിക്കുന്നതിെന്റ ചിത്രവും കൂടെ നല്‍കിയിട്ടുണ്ട്. എമിറേറ്റിെന്റ മുക്കുമൂലകളില്‍ സഞ്ചരിക്കുന്ന ബസുകളില്‍ ആലേഖനം ചെയ്യുകവഴി സന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
ഈ വിജയം ഇരട്ടിമധുരം -ജോയ് ആലുക്കാസ്
ദുബൈ: ഈ രാജ്യം ശാസ്ത്ര വികസനത്തിെന്റ കാര്യത്തില്‍ മുമ്ബന്തിയിലാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ജോയ് ആലുക്കാസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. ദീര്ഘയാത്രയാണെങ്കിലും ശരിയായ പിന്തുണയും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുമാണ് വെല്ലുവിളികളെ അതിജീവിക്കാന്‍ അവരെ സഹായിച്ചത്. യു.എ.ഇ രാഷ്ട്രനേതാക്കളുടെ ദീര്‍ഘ വീക്ഷണവും പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്ക് സഞ്ചരിക്കാനുള്ള യു.എ.ഇയുടെ കഴിവും ഒരിക്കല്‍ കൂടി തെളിയിച്ചാണ് ദൗത്യം വിജയം കണ്ടത്. കനത്ത വെല്ലുവിളികള്‍ അതിജീവിച്ച് നേടിയ ഈ വിജയം ഇരട്ടി മധുരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോപ്പിന് ആശംസകളുമായി വിദ്യാര്‍ഥികള്‍
ഷാര്‍ജ: ഹോപ് പ്രോബിെന്റ യാത്രയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഷാര്‍ജ ഇന്ത്യ ഇന്റര്‍നാഷനല്‍ സ്കൂളും. ചുവപ്പ് വസ്ത്രം ധരിച്ച് കലാലയത്തിലെത്തിയ അധ്യാപകരും വിദ്യാര്‍ഥികളും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പെയ്സ് ഗ്രൂപ് ചെയര്മാന് ഡോ. പി.എ. ഇബ്രാഹിം ഹാജി, ഡയറക്ടര്‍മാരായ അസീഫ് മുഹമ്മദ്, സല്മാന് ഇബ്രാഹിം തുടങ്ങിയവര്‍ അഭിനന്ദിച്ചു. അസി. ഡയറക്ടര്‍ അബ്ദുല്‍ കരിം, പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു റെജി, വൈസ് പ്രിന്‍സിപ്പല്‍മാരായ താഹിര്‍ അലി, ഷിഫാനാ മുഈസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.