കോവിഡിനെ തുടര്‍ന്ന് ഇലക്ട്രോണിക് സേവനങ്ങളിലേക്കുള്ള മാറ്റം യു.എ.ഇയിലെ ബാങ്കുകള്‍ ത്വരിതപ്പെടുത്തിയതിെന്റ ഫലമായി കഴിഞ്ഞവര്‍ഷം 654 എ.ടി.എമ്മും ദേശീയ ബാങ്കുകളുടെ 115 ശാഖകളും അടച്ചുപൂട്ടിയതായി യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തി. മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനുകളും ഓണ്‍ലൈന്‍ ഇടപാടുകളും വര്‍ധിച്ചതായും സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു.
ഓണ്‍ലൈന്‍ സജീവം
രാജ്യത്ത് കഴിഞ്ഞ ഡിസംബര്‍ അവസാനം രജിസ്റ്റര്‍ ചെയ്ത മൊത്തം എ.ടി.എമ്മുകളുടെ എണ്ണം 4,422 ആണ്. 2019 ഡിസംബര്‍ അവസാനം ഇത് 5,076 എണ്ണമായിരുന്നു. 654 എ.ടി.എമ്മുകളുടെ കുറവ്. ദേശീയ ബാങ്ക് ശാഖകളുടെ എണ്ണം 2020 ഡിസംബറില്‍ 541 ആയി. 2019 ഡിസംബര്‍ അവസാനം ഇത് 656 ആയിരുന്നു.കഴിഞ്ഞ വര്‍ഷാവസാനം സെന്‍ട്രല്‍ ബാങ്കുമായുള്ള കറന്റ് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും ബാലന്‍സ് 192 ബില്യണ്‍ ദിര്‍ഹമായി. 2019 അവസാനം ഇത് 160.7 ബില്യണ്‍ ദിര്‍ഹമായിരുന്നു. താരതമ്യം ചെയ്യുമ്ബോള്‍ 31.3 ബില്യണ്‍ ദിര്ഹമിെന്റ വര്‍ധനവ് കോവിഡ് പ്രതിസന്ധിയിലും ഉണ്ടായി.19.5 ശതമാനം വളര്‍ച്ചക്ക് തുല്യമാണിത്. കഴിഞ്ഞ വര്‍ഷാവസാനം രാജ്യത്ത് നിക്ഷേപിച്ച പണം 110.7 ബില്യണ്‍ ദിര്‍ഹമായി രേഖപ്പെടുത്തി. 2019 അവസാനം ഇത് 93.7 ബില്യണ്‍ ദിര്‍ഹമായിരുന്നു. വാര്‍ഷിക വര്‍ധന 17 ബില്യണ്‍ ദിര്‍ഹമാണ്.രാജ്യത്തിെന്റ സാമ്ബത്തിക അടിത്തറ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 427.4 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു. 2019 അവസാനം ഇത് 409.5 ബില്യണ്‍ ദിര്‍ഹം ആയിരുന്നു. താരതമ്യം ചെയ്യുമ്ബോള്‍ 17.9 ബില്യണ്‍ ദിര്ഹമിെന്റ വാര്‍ഷിക വര്‍ധനവ് 2020 അവസാനം ഉണ്ടായി. 4.4 ശതമാനം വളര്‍ച്ച. ബാങ്കുകളുടെ ഉടമസ്ഥതയിലുള്ള നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍, സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷേപിച്ച ഫണ്ടുകള്‍ എന്നിവ 2020 ഡിസംബറില്‍ 129.3 ബില്യണ്‍ ദിര്‍ഹം രേഖപ്പെടുത്തി. 2019 അവസാനം ഇത് 160.2 ബില്യണ്‍ ദിര്‍ഹം ആയിരുന്നു. ഒരു വര്‍ഷത്തിനകം 30.9 ബില്യണ്‍ ദിര്ഹമിെന്റ കുറവ്.
സ്മാര്‍ട്ട് പരിവര്‍ത്തനം
കൊറോണ വര്‍ഷം സ്മാര്‍ട്ട് പരിവര്ത്തനത്തിെന്റ വര്‍ഷമായിരുന്നു. ബാങ്ക് ഉപഭോക്താക്കളുടെ ഇലക്ട്രോണിക് ചാനലുകളുടെ ഉപയോഗം ത്വരിതപ്പെടുത്തുന്നതാണ് കഴിഞ്ഞ വര്‍ഷം രാജ്യം കണ്ടതെന്ന് ബാങ്കിങ് വിദഗ്ധനായ അംജദ് നാസര്‍ ചൂണ്ടിക്കാട്ടി.മുന്‍ വര്‍ഷങ്ങളില്‍ ബ്രാഞ്ചുകളുടെ എണ്ണത്തില്‍ അതിശയോക്തികരമായ വര്‍ധനവുണ്ടായി. വലിയ ചെലവുകളും ഭരണച്ചെലവുകളും ഉണ്ടായിട്ടും പല ബാങ്കുകളും തമ്മിലുള്ള ലയനം പൂര്‍ത്തിയാക്കുന്നതിനു പുറമെ ബ്രാഞ്ചുകളുടെയും എ.ടി.എമ്മുകളുടെയും എണ്ണം കുറയുകയായിരുന്നു. ലയിച്ച രണ്ട് ബാങ്കുകള്‍ക്കും അടുത്തടുത്ത് ഉണ്ടായിരുന്ന എ.ടി.എം ഉപകരണങ്ങളും ബ്രാഞ്ചുകളും ഒഴിവാക്കി. ഒരു എ.ടി.എം നിലനിര്‍ത്തുകയും മറ്റൊന്ന് ഒഴിവാക്കുകയും ചെയ്തിരുന്ന രീതി എല്ലാ സ്ഥലങ്ങളിലും പ്രയോഗിച്ചു.കോവിഡ് വ്യാപനം ബാങ്കുകളുടെ ശാഖകളിലും എ.ടി.എമ്മുകളിലും നല്കുന്ന സേവനങ്ങള്‍ കുറച്ചു. അണുബാധയും സമ്ബര്‍ക്കവും തടയുന്നതിനും സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വഴിയുള്ള സേവനം കാര്യക്ഷമമാക്കി. ബാങ്കുകളുടെ എണ്ണം കുറക്കുകയും എ.ടി.എം ഉപകരണങ്ങളില്‍ ചെക്കുകളും തുകകളും നിക്ഷേപിക്കുന്നതിനുള്ള സൗകര്യം വര്‍ധിപ്പിക്കുകയും ചെയ്തു. സ്മാര്‍ട്ട് പരിവര്‍ത്തനത്തിന് രാജ്യത്തെ ബാങ്കുകള്‍ വലിയ തുക ചെലവഴിച്ചു.സ്മാര്‍ട്ട് ആപ്ലിക്കേഷനുകളെക്കുറിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ ബോധവത്കരണ കാമ്ബയിന് സംഘടിപ്പിക്കണമെന്ന് അംജദ് നാസര്‍ ചൂണ്ടിക്കാട്ടി.