പരിപാടികളില്‍ കറുത്ത മാസ്കിന് വിലക്കുണ്ടെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്
മാസ്കിന് വിലക്കുണ്ടെന്നത് വ്യാജ പ്രചാരണം മാത്രമാണെന്ന് പിണറായി പറഞ്ഞു. വിദ്യാര്‍ഥിയോട് ക്ഷുഭിതനായെന്ന വാര്‍ത്തയെന്നും ശരിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയെന്ന പ്രചാരണവും ശരിയല്ല. യോഗ നടപടികളുടെ ഭാഗമായ നടപടി മാത്രമായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.അതേസമയം, വെള്ളിമാടുകുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് കറുത്ത മാസ്ക് മാറ്റാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടത് വിവാദമായിട്ടുണ്ട്.