പ്ലീസ് ഇന്ത്യയുടെ ജാമ്യത്തിൽ ജയിൽ മോചനം :
ഏഴര വർഷത്തിന് ശേഷം പഞ്ചാബി ദർശൻ സിംഗ് നാട്ടിൽ എത്തി : ടിക്കറ്റും പ്ലീസ് ഇന്ത്യ നൽകി.
റിയാദ് : 2013 ഏപ്രിൽ 14 ന് ഫ്രീ വിസയിൽ ജോലി തേടി സൗദിയിൽ എത്തിയതാണ് , ഹെവി ഡ്രൈവർ ആയിട്ടാണ് കാലമിത്രയും ജോലി ചെയ്തത്.നീണ്ട ഏഴര വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ അപ്രതീക്ഷിതമായി കടന്നു വന്ന വാഹന അപകടത്തെ തുടർന്ന് റിയാദിലെ അൽ ഹൈർ ജയിലിൽ ഒന്നര വർഷം ശിക്ഷ അനുഭവിക്കേണ്ടിയും വന്നു. ജയിലിൽ നിന്നും നിരന്തരം ബന്ധപ്പെട്ടതിന്റ അടിസ്ഥാനത്തിൽ ആണ് പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയുമായി ബന്ധപ്പെടാൻ സാധിച്ചത്.തുടർന്ന് 2019 ഒക്ടോബർ 31 മുതൽ പ്ലീസ് ഇന്ത്യ വെൽഫെയർ വിംഗ് നടത്തിയ നിയമ യുദ്ധത്തിലൂടെ ജയിൽ മോചനം സാധ്യമാവുകയായിരുന്നു. തുടക്കത്തിൽ ദമ്മാമിൽ ആരുന്നു ജോലി എങ്കിലും ഉദേശിച്ച രീതിയിൽ കാര്യങ്ങൾ നടക്കാതെ വന്നപ്പോൾ റിയാദിലേക്ക് വരികയായിരുന്നു.
പഞ്ചാബ് -തേ അനന്തപൂർ സഹിബ് റോപ്പർ ജില്ലയിലെ ജാട്ട്പൂർ നൂർപ്പൂർ സ്വദേശിയാണ് ദർശൻ സിംഗ് (45).
വാഹനത്തിന് കേടുപാടുകൾ വരുത്തി എന്ന പരാതിയിൽ റിയാദിലെ Exit-4, ഖസീം റോഡ് പോലീസ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ഇദ്ദേഹം ജയിലിൽ അകപ്പെടുന്നത്.
പ്ലീസ് ഇന്ത്യയുടെ ദേശിയ നേതൃത്വം പഞ്ചാബിലെ ഇദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടു, കുടുംബത്തിന്റെ അവസ്ഥ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. ജി. സി. സി പ്ലീസ് ഇന്ത്യ ടീം മദാദ് പോർട്ടർ രജിസ്ട്രേഷൻ നടത്തി ഇന്ത്യൻ എംബസ്സിയേയും, സാമൂഹ്യഷേമ വിഭാഗം ജയിൽ അധികൃതരുടെ ശ്രദ്ധയിലും ദർശൻ സിംഗിന്റെ ജയിൽ മോചനത്തിനായി കത്തെഴുതി ശ്രമങ്ങൾ ആരംഭിച്ചു.ഇന്ത്യൻ എംബസി കേസിൽ ഇടപെടാനുള്ള അധികാര പത്രം ലത്തീഫ് തെച്ചിക്ക് നൽകി.
ദർശൻ സിംഗിനെതിരെ പോലീസ് പരാതി നൽകിയ കമ്പനിയുടെ ആസ്ഥാനം ദമ്മാമിൽ ആയിരുന്നു.പന്ത്രണ്ടായിരം സൗദി റിയാൽ നഷ്ട്ടപരിഹാരം വേണം എന്ന പരാതി, ലത്തീഫ് തെച്ചി നിരന്തരം കമ്പനി ഉദ്യോഗസ്ഥരെയും, കമ്പനി ഉടമയേയും നേരിട്ട് ബന്ധപ്പെട്ട് ഒഴിവാക്കുകയായിരുന്നു.അങ്ങിനെയാണ് ഒന്നര വർഷത്തെ ജലിൽ മോചനം യാഥാർഥ്യമായത്. എന്നാൽ വീണ്ടും പോലീസ് കേസ് നിലവിലുള്ളതിനാൽ യാത്ര വിലക്ക് നേരിടേണ്ടി വന്നു.പിന്നീട് ഒരുവർഷത്തോളം കേസും, കോടതിയുമായി കയറി ഇറങ്ങി.കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഡിപോർട്ടേഷൻ സെന്ററിൽ നിന്നും ഫൈനൽ എക്സിറ്റ് അടിച്ചു കിട്ടി.ഇതിനിടയിൽ ദമ്മാമിലേക്കുള്ള യാത്രാമദ്യേ യാത്രാവിലക്കും, മത്ലൂബ് കേസും നിലനിൽക്കുന്നതിനിടയിൽ ദമ്മാം -ഫൈസലീച്ച പോലീസ് സ്റ്റേഷനിൽ പിടിയിലായി അകപ്പെട്ടു.നാസ് വക്കത്തിന്റ സഹായത്തോടെ അവിടെ നിന്നും മോചിക്കപ്പെട്ടു.ഒടുവിൽ നീണ്ട ഏഴര വർഷത്തെ പ്രവാസത്തിനു വിടപറഞ്ഞു പ്ലീസ് ഇന്ത്യ നൽകിയ ടിക്കറ്റിൽ അദ്ദേഹം നാട്ടിലേക്ക് യാത്രയായി.പ്ലീസ് ഇന്ത്യയുടെ ഗ്ലോബൽ ടീമും, ദേശിയ നേതാക്കൾ ആയ അഡ്വക്കേറ്റ് : ജോസ് അബ്രഹാം, വിജയ.ശ്രീരാജ്, അഡ്വ. റിജി ജോയ്, അഡ്വ. ബഷീർ കൊടുവള്ളി, നീതു ബെൻ, മിനി മോഹൻ,എൻ. എസ്. നേഗി,ലക്ഷ്മി നേഗി എന്നിവരോടൊപ്പം സൗദി-വെൽഫെയർ വിംഗ് വളണ്ടിയർ മാരായ റബീഷ് കോക്കല്ലൂർ, അനൂപ് അഗസ്റ്റിൻ,റഈസ് വളഞ്ചേരി, തഫ്സീർ, റോഷൻ മുഹമ്മദ്,സൈഫ് ചിങ്ങോലി,രാഗേഷ് മണ്ണാർകാട്, സഹീർ ചേവായൂർ, ഇബ്രാഹീം മുക്കം,സലീഷ് ,കരീം,മൂസ്സ മാസ്റ്റർ ,ഷബീർ മോൻ തുടങ്ങിയവരെല്ലാം വിവിധ ഘട്ടങ്ങളിലായി ലത്തീഫ് തെച്ചിയോടൊപ്പം എല്ലാവിധ സഹായങ്ങളുമായി കൂടെ ഉണ്ടായിരുന്നു.ഭാര്യ സുരേന്ദ്ര് ഗൗർ, മക്കൾ മൻജോത് സിംഗ്, സുഖപ്രീത് സിംഗ്.
You might also like