നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ മാര്‍ച്ച് 12 വരെ പേരു ചേര്‍ക്കാം
തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയല്ല, നിയമസഭാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്നു തെരഞ്ഞെടുപ്പിന്റെ വെബ് സൈറ്റില്‍ പരിശോധിക്കാനാകും.അഞ്ചുലക്ഷത്തോളം അപേക്ഷകളില്‍ പരിശോധന നടക്കുകയാണ്. ഇതുള്‍പ്പെടുത്തി സപ്ലിമെന്ററി പട്ടിക പുറത്തിറക്കും. പുരുഷന്മാര്-1,29,52,025, സ്ത്രീകള്‍-1,37,79,263 , ട്രാന്‍സ്ജെന്‍ഡര്‍-221 എന്നിങ്ങനെയാണ് നിലവിലെ കണക്ക്. 80 കഴിഞ്ഞവര്‍-6,21,401, പ്രവാസിവോട്ടര്‍മാര്‍-90,709. ഭിന്നശേഷി വോട്ടര്‍മാര്‍ നിലവില്‍ 1,33,000 ആണെങ്കിലും സാമൂഹിക ക്ഷേമവകുപ്പിന്റെ സഹായത്തോടെ ജില്ലകളില്‍ കണക്കെടുപ്പ് പൂര്‍ത്തിയാകുന്പോള്‍ ഇവരുടെ എണ്ണം രണ്ടുലക്ഷത്തോളമാകും. സര്‍വീസ് വോട്ടര്‍മാര്‍ 56,759.80 വയസ്സിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍, ക്വാറന്റീനിലുള്ളവര്‍ എന്നിവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുവെന്നുറപ്പാക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസ് സംസ്ഥാന നോഡല്‍ ഓഫിസറെ നിയോഗിക്കും. സംസ്ഥാന, ജില്ല, നിയോജകമണ്ഡല തലങ്ങളില്‍ കോഒാര്‍ഡിനേഷന്‍ ടീമും പ്രവര്‍ത്തിക്കും.