കഴിഞ്ഞവര്‍ഷം നാലാം പാദത്തില്‍ 62 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ദുബൈ പൊലീസ് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് യോഗത്തില്‍ അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മുഹമ്മദ് സെയ്ഫ് അല്‍ സഫീനാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.ലക്ഷം പേരില്‍ 1.8 ശതമാനം മാത്രമാണ് റോഡപകടത്തില്‍ മരണപ്പെട്ടത്. 2.7 ശതമാനത്തില്‍ താഴെയാക്കാനായിരുന്നു പൊലീസ് ലക്ഷ്യം.വിവിധ ബോധവത്കരണ പരിപാടികളിലൂടെ 1,47,561 പേരെയാണ് ദുബൈ പൊലീസ് ബന്ധപ്പെട്ടത്. ഇതിനിടെ നിരവധി കാമ്ബയിനുകളും പൊലീസ് നടത്തി. കാല്‍നടക്കാരുടെ സുരക്ഷ, മറ്റ് വാഹനങ്ങളുമായി അകലം പാലിക്കല്‍, അപകടരഹിത റമദാന്, അപകടങ്ങളില്ലാത്ത വേനല്‍ തുടങ്ങിയ കാമ്ബയിനുകളാണ് പൊലീസ് നടത്തിയത്. ട്രാഫിക് സുരക്ഷയെ കുറിച്ച് ദുെബെ പൊലീസ് ട്രാഫിക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി 1069 പേര്‍ക്ക് പരിശീലനം നല്‍കാനും കഴിഞ്ഞു.