മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സീ ഫുഡ് ഫാക്ടറിയിലാണ് ഇനി മുതല്‍ യു.എ.ഇയിലെ സമുദ്രോല്പന്നങ്ങളുടെ നാലിലൊന്നും കൈകാര്യം ചെയ്യുന്നത്. പ്രദേശിക ഫാമുകളിലും വീടുകളിലും ഉദ്പാദിപ്പിക്കുന്ന മത്സ്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നു എന്നതാണ് പുതിയ ഫാക്ടറിയുടെ ഏറ്റവും വലിയ പ്രത്യേകത.ലോകത്തിെന്റ വിവിധ ഭാഗങ്ങളിലുള്ള മത്സ്യസമ്ബത്ത് ഇറക്കുമതി ചെയ്യുകയും കയറ്റി അയക്കുകയും ചെയ്യുന്ന നഗരമാണ് ദുബൈ. പെടപെടക്കണ മീന്‍ ഫ്രഷ്നസോടെ എവിടേക്കും എത്തിക്കാനുള്ള സൗകര്യമാണ് ദുബൈെയ സമുദ്രോല്പന്നങ്ങളുടെ കേന്ദ്രമാക്കുന്നത്. ഇ മേഖലയില്‍ ദുബൈയുടെ സ്ഥാനം ഊട്ടിയുറപ്പിക്കാനാണ് 13,000 ചതുരശ്ര മീറ്ററില്‍ വിശാലമായ ഫാക്ടറി തുറന്നിരിക്കുന്നത്. ശേരി മുതല്‍ ഹമൂര്‍ വരെയും കിങ് ഫിഷ് മുതല്‍ ചെമ്മീന്‍ വരെയും സകല മത്സ്യങ്ങളും ഇവിടെ സുലഭം. ഭക്ഷ്യ സുരക്ഷ വര്‍ധിപ്പിക്കുന്നതിനൊപ്പം ഭക്ഷ്യമാലിന്യങ്ങള്‍ കുറക്കുക എന്നത് ഫാക്ടറിയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്. വീടുകളില്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ വില്‍ക്കാനും ഇവിടെ സൗകര്യമുണ്ട്.ആദ്യ വര്‍ഷം 18,000 ടണ്‍ ഫ്രഷ് മത്സ്യങ്ങള്‍ ഇതുവഴി വിപണിയിലെത്തിക്കും. 60,000 ടണ്‍ സമുദ്രോല്പന്നങ്ങള് കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. ഹോള്‍സെയിലായും റി ടെയിലായും ഉല്പന്നങ്ങള് ലഭിക്കും. പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ഉല്പന്നങ്ങള്ക്ക് പ്രാധാന്യം നല്കുന്നതിനാല് യു.എ.ഇയിലെ മലയാളി മത്സ്യ കര്‍ഷകര്‍ക്കടക്കം ഗുണം ലഭിക്കും. വീടകങ്ങളിലും ടെറസിെന്റ മുകളിലും ചെറിയ രീതിയില്‍ മത്സ്യ കൃഷി നടത്തുന്ന നിരവധി പ്രവാസികളുണ്ട് യു.എ.ഇയില്‍. മുഴുസമയം ഇതിനായി മാറ്റിവെക്കുന്നവര്‍ കുറവാണെങ്കിലും കിട്ടുന്ന സമയം മുതലെടുത്ത് മത്സ്യകൃഷി നടത്തുന്നവാണ് ഏറെയും. ലോക്ഡൗണ്‍ സമയത്താണ് ഇത് വ്യാപകമായത്.മത്സ്യങ്ങളുടെ അവശിഷ്ടങ്ങള്‍ ഫിഷ് ഓയില്‍, മരുന്ന് തുടങ്ങിയവക്കും ഉപയോഗിക്കുന്നതിനാല്‍ ഇവിടെയെത്തുന്ന മത്സ്യസമ്ബത്തിെന്റ 95 ശതമാനവും ഉപയോഗപ്പെടുത്താന്‍ കഴിയുന്നു. അതിനാല്‍, മത്സ്യ മാലിന്യങ്ങള്‍ ഉണ്ടാകുമെന്ന ഭയവും വേണ്ട. യൂറോപ്, ദക്ഷിണേഷ്യ, മെഡിറ്ററേനിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യവും ഇറക്കുമതി ചെയ്യുന്നുണ്ട്. 90 ശതമാനവും പ്രാദേശിക ഫാമുകളില്‍ നിന്നും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതുമാണ്. 10 ശതമാനമാണ് കടലില്‍ നിന്ന് നേരിട്ടെത്തിക്കുന്നത്.