സൗ​ദി അ​റേ​ബ്യ നേ​രി​ടു​ന്ന ഭീ​ഷ​ണി​ക​ള്‍​ക്കെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ളും -ജി.​സി.​സി കൗ​ണ്‍​സി​ല്‍

0

ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ന്‍ റാ​ഷി​ദ്​ അ​ല്‍​സ​യാ​ദി പ​റ​ഞ്ഞു. ഗ​ള്‍​ഫ്​ സ​ഹ​ക​ര​ണ കൗ​ണ്‍​സി​ല്‍ രാ​ജ്യ​ങ്ങ​ളു​ടെ 147ാമ​ത്​ വി​ദേ​ശ​കാ​ര്യ ​മ​ന്ത്രി​ത​ല യോ​ഗ​ത്തി​െന്‍റ ഉ​ദ്​​ഘാ​ട​ന​പ്ര​സം​ഗ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.ഗ​ള്‍​ഫ്​ സ​ഹ​ക​ര​ണ കൗ​ണ്‍​സി​ല്‍ അ​തി​െന്‍റ രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ ലം​ഘി​ക്കു​ന്ന​തി​നെ​തി​രെ നി​ല​കൊ​ള്ളാ​നു​ള്ള​ പ്ര​തി​ബ​ദ്ധ​ത​യും ​െഎ​ക്യ​ത്തി​െന്‍റ ആ​വ​ശ്യ​ക​ത​യും അ​ല്‍​ഉ​ല ക​രാ​റി​ല്‍ ഉൗ​ന്നി​പ്പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ര​സ്​​പ​ര സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കു​ന്ന സു​പ്ര​ധാ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ധ്യ​പൗ​ര​സ്​​ത്യ പ്ര​ദേ​ശ​ത്ത്​ നി​ല​നി​ല്‍​ക്കു​ന്ന പ്ര​യാ​സ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​റ്റ​ക്കെ​ട്ടാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണ്.സൗ​ദി ​േവ്യാ​മ പ്ര​തി​രോ​ധ​സേ​ന​യു​ടെ ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള പ്ര​ക​ട​ന​ങ്ങ​ള്‍ അ​ഭി​ന​ന്ദി​ക്കേ​ണ്ട​തു​ണ്ട്. സൗ​ദി​യി​ലെ സി​വി​ലി​യ​ന്മാ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള ഹൂ​തി ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു. ഹൂ​തി ആ​ക്ര​മ​ണ​ത്തി​നെ​തി​രെ സൗ​ദി അ​റേ​ബ്യ​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര ​െഎ​ക്യ​ദാ​ര്‍​ഢ്യം വ്യാ​പ​ക​മാ​യി ഉ​ണ്ടെ​ന്ന​ത്​ ശ്ര​ദ്ധേ​യ​മാ​ണെ​ന്നും ജി.​സി.​സി ക​ണ്‍​സി​ല്‍ അ​ധ്യ​ക്ഷ​ന്‍ പ​റ​ഞ്ഞു.സൗ​ദി അ​റേ​ബ്യ​യു​ടെ താ​ല്‍​പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ള്‍​ക്കും ഗ​ള്‍​ഫ്​ സ​ഹ​ക​ര​ണ കൗ​ണ്‍​സി​ലി​െന്‍റ പൂ​ര്‍​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന്​ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​നാ​ഇ​ഫ്​ അ​ല്‍​ഹ​ജ്​​റ​ഫ്​ പ​റ​ഞ്ഞു. യു.​എ.​ഇ ദ്വീ​പു​ക​ളി​ലെ ഇ​റാ​ന്‍ അ​ധി​നി​വേ​ശ​ത്തെ ശ​ക്ത​മാ​യി നി​രാ​ക​രി​ക്കു​ന്നു.അ​ല്‍​ഉ​ല​യി​ല്‍ ന​ട​ന്ന സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ്, ശൈ​ഖ്​ സ​ബാ​ഹ്​ ഉ​ച്ച​കോ​ടി​യി​ലു​ണ്ടാ​യ നി​ര​വ​ധി തീ​രു​മാ​ന​ങ്ങ​ള്‍ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​ചെ​യ്യും. കൂ​ടാ​തെ, പ്രാ​ദേ​ശി​ക അ​ന്ത​ര്‍​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും വി​ല​യി​രു​ത്തു​മെ​ന്നും ജി.​സി.​സി കൗ​ണ്‍​സി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

You might also like

Leave A Reply

Your email address will not be published.