വ്യവസായ ധാതു വിഭവ മന്ത്രിയും സൗദി കയറ്റുമതി വികസന അതോറിറ്റി ചെയര്‍മാനുമായ ബന്ദര്‍ ബിന്‍ ഇബ്രാഹിം അല്ഖോറൈഫ് പദ്ധതി ഉദ്ഘാടനം ചെയ്യും.കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ രക്ഷാകര്‍തൃത്വത്തില്‍ ആരംഭിക്കുന്ന പദ്ധതി ദേശീയ ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കുന്നതിനും സ്വദേശത്തും വിദേശത്തും അവയുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം നിലവാരത്തെക്കുറിച്ചുള്ള പൊതുവായ അവബോധവും ആത്മവിശ്വാസവും വളര്ത്തുന്നതിനാണു ലക്ഷ്യമിടുന്നത്.