പ്രതിപക്ഷം പ്രതിപക്ഷമായി നില്‍ക്കണം, പ്രതികാര പക്ഷമാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ അന്നം മുടക്കാന്‍ ശ്രമിക്കുന്നത് പ്രതിപക്ഷമാണെന്നും പ്രതിപക്ഷനേതാവ് ജനങ്ങളെ ദ്രോഹിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.എപിഎല്‍ ബി പി എല്‍ വ്യത്യാസം ഇല്ലാതെ സര്‍ക്കാര്‍ കേരളത്തില്‍ കിറ്റ് നല്‍കി. അങ്കന്‍വാടിയിലെ കുട്ടികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കി. എന്നാല്‍ ഇതെല്ലാം സര്‍ക്കാരിന്റെ മേന്‍മയായി കാണേണ്ട.പകരം സര്‍ക്കാറിന്റെ ഉത്തരവാദിത്തം ആണ് ചെയ്തത്. ഇതൊന്നും സൗജന്യമായി കാണേണ്ട. ജനങ്ങള്‍ക്ക് ലഭിക്കേണ്ടതാണ് സര്‍ക്കാര്‍ നല്‍കുന്നത്.കുട്ടികള്‍ക്ക് ഭക്ഷണമായി നല്‍കാന്‍ കഴിയാത്തത് കൊണ്ടാണ് കിറ്റ് നല്‍കുന്നത്. വിശപ്പ് രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റും. പാവപ്പെട്ടവരോട് കനിവാണ് ആദ്യം വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.എപിഎല്‍ – ബി പി എല്‍ വ്യത്യാസം ഇല്ലാതെ സര്‍ക്കാര്‍ കിറ്റ്ന ല്‍കി. അതേസമയം മെയ് മാസത്തെ പെന്‍ഷന്‍ അല്ല നല്‍കുന്നതെന്നും മറിച്ച് മാര്‍ച്ച് ഏപ്രില്‍ മാസത്തെതാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷ നേതാവിന് മാസം പോലും തിരിച്ചറിയാന്‍ കഴിയാതെ പോയോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇനി ശമ്ബളവും മുടക്കണമെന്ന് പ്രതിപക്ഷ നേതാവ് പറയുമോ ?മെയ് മാസത്തിലെ പെന്‍ഷന്‍ മുന്‍കൂട്ടി നല്‍കുന്ന എന്ന ആരോപണത്തിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷിനെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്.നേരത്തെ തിരുമാനിച്ച കാര്യങ്ങള്‍ എങ്ങനെയാണ് ചട്ടലംഘനമാവുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങള്‍ക് ഉപകാരപ്പെടുന്ന കാര്യങ്ങളില്‍ നുണ പറയുന്നതില്‍ നിന്ന് പ്രതിപക്ഷനേതാവ് പിന്മാറണം. എല്‍ഡിഎഫ് ഇത്തരം നാപടികളില്‍ നിന്ന് പിന്മാറാന്‍ തിരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.