ലോകപുസ്തകദിനാഘോഷത്തിെന്റ ഭാഗമായി ഖത്തറില്‍ വിവിധ പരിപാടികള്‍. ദാര്‍ ലുസൈല്‍ പ്രസാധകരും വിതരണക്കാരുമായി ചേര്‍ന്ന് ഖത്തര്‍ യൂനിവേഴ്സിറ്റി വെര്‍ച്വല്‍ പുസ്തകമേള നടത്തുന്നു. ഖത്തറിലെ നിരവധി പ്രസാധകശാലകളുടെ പങ്കാളിത്തത്തോടെയാണ് വെര്‍ച്വല്‍ പുസ്തകമേള.മുന്നൂറിലേറെ പ്രസാധകര് പങ്കെടുക്കുന്ന പുസ്തകമേളയില്‍ ബൗദ്ധികവും സാംസ്കാരികവുമായ സെമിനാറുകള്‍ അരേങ്ങറി. പ്രാദേശിക പ്രസാധകര്ക്കുപുറമെ അന്താരാഷ്ട്ര പ്രസാധകരും മേളയിലുണ്ട്.പ്രസാധക സ്ഥാപനങ്ങളെയെല്ലാം ഒന്നിച്ചുകൊണ്ടുവരുകയും പൊതുജനങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന ശേഖരം ലഭ്യമാക്കുകയുമാണ് വെര്‍ച്വല്‍ പുസ്തകമേളയുടെ ലക്ഷ്യം. വികസനം, സാംസ്കരിക പുരോഗതി, സാംസ്കാരിക ഉന്നമനം തുടങ്ങിയവയിലാണ് സെമിനാറുകള്‍ അരങ്ങേറുന്നത്. സെമിനാറുകളില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാനാവും.മാര്‍ച്ച് 30ന് നടന്ന സെമിനാറിന് ഖത്തര്‍ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. മുഹമ്മദ് അല്‍ നുഐമിയാണ് നേതൃത്വം നല്കി. മധ്യപൗരസ്ത്യ ദേശത്തെ അമേരിക്കന്‍ വിദേശനയം എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിച്ചത്. നവോത്ഥാന പദ്ധതി പരമ്ബരയുടെ രചയിതാവും ആസൂത്രണ ഉപദേഷ്ടാവുമായ ഡോ. ജാസിം സുല്‍ത്താനും സംസാരിച്ചു. ഖത്തര്‍ സര്‍വകലാശാലയിലെ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസിലെ അറബി ഭാഷാ അസോസിയേറ്റ് പ്രഫസര്‍ ഡോ. അബ്ദുല്‍ ഹഖ് ബെലാബെദ് ചിട്ടയോടെയുള്ള വായനയും സ്വഭാവ രൂപവത്കരണവും’എന്ന വിഷയത്തില്‍ സംസാരിച്ചു.പുതിയ പുസ്തകങ്ങള്‍ വായിക്കാനും അന്വേഷിക്കാനും ആഗ്രഹിക്കുന്ന എല്ലാവര്ക്കും വെര്‍ച്വല്‍ പുസ്തകമേള അവസരമൊരുക്കിയതായി ഖത്തര്‍ യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഹസന് ബിന്‍ റാഷിദ് അല്‍ ദിര്‍ഹം പറഞ്ഞു. യൂറോപ്പിലെ ആദ്യ അറബിക് പുസ്തകമേളയാണ് വെര്‍ച്വല്‍ പുസ്തകമേളയെന്ന ആശയത്തിന് പിന്നില്‍.നോര്‍ദിക്ക് ഡിജിറ്റല്‍ വേള്‍ഡ് എന്ന സ്വീഡിഷ് കമ്ബനി സംഘടിപ്പിച്ച യൂറോപ്പിലെ ആദ്യ അറബ് പുസ്തകമേളയുടെ ആദ്യ വെര്‍ച്വല്‍ സെഷനില്‍ ദാര്‍ ലുസൈല്‍ പബ്ലിഷിങ് ഹൗസ് പങ്കെടുത്തിരുന്നു.പുസ്തകപ്രേമികള്‍ക്ക് എന്നും മികച്ച വായനാനുഭവമാണ് ദേശീയ ലൈബ്രറി സമ്മാനിക്കുന്നത്. പതിനായിരക്കണക്കിന് പുസ്തകങ്ങളും പുസ്തകപ്രേമികളുമാണ് ലൈബ്രറിക്ക് സ്വന്തമായുള്ളത്. 2018 ഏപ്രില്‍ 16നാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.10,00,000 എന്ന ക്രമനമ്ബറില് വരുന്ന ഗ്രന്ഥം ഷെല്‍ഫിലേക്ക് എടുത്തുവെച്ചാണ് അമീര്‍ ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. 843 വര്‍ഷം പഴക്കമുള്ള ക്രിസ്തുവര്‍ഷം 1175 ല്‍ എഴുതിയ പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ (പ്രവാചക വചനങ്ങള്‍) സ്വഹീഹുല്‍ ബുഖാരിയുടെ അപൂര്‍വ ഗ്രന്ഥമാണ് അമീര്‍ ഉദ്ഘാടനത്തിനായി തെരഞ്ഞെടുത്ത് ഷെല്‍ഫില്‍ ക്രമീകരിച്ചത്.12 ലക്ഷത്തിലധികം ഗ്രന്ഥങ്ങളാണ് ലൈബ്രറിയില്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്.പൈതൃക ലൈബ്രറിയില്‍ അപൂര്‍വമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ഖത്തര്‍ ഡിജിറ്റല്‍ ലൈബ്രറിയിലേക്ക് സൗജന്യ പ്രവേശനവും ക്രമീകരിച്ചിട്ടുണ്ട്. പൈതൃക ലൈബ്രറിയിലും അവിടെ തുടരുന്ന പ്രദര്‍ശനങ്ങള്‍ വീക്ഷിക്കുന്നതിനും സന്ദര്‍ശകര്‍ കൂടുതലായെത്തുന്നുണ്ട്. ക്യുഎന്‍എല്‍ പൈതൃക ലൈബ്രറിയിലെ അറബ്, ഇസ്ലാമിക് സംസ്കാരവും നാഗരികതയുമായി ബന്ധപ്പെട്ട അപൂര്‍വയിനം പുസ്തകങ്ങള്‍ക്ക് ആവശ്യക്കാരേറുന്നു. ൈകയെഴുത്ത് പ്രതികള്‍, ആദ്യകാല പുസ്തകങ്ങള്‍, ചരിത്രഭൂപടങ്ങള്‍, ഗ്ലോബുകള്‍, ശാസ്ത്രോപകരണങ്ങള്‍ എന്നിവയും പൈതൃക ലൈബ്രറിയില്‍ സജ്ജമാക്കിയിട്ടുണ്ട്. ആദ്യവര്‍ഷത്തിനുള്ളില്‍ ലൈബ്രറിയില്‍നിന്നും പത്തുലക്ഷത്തിലധികം പുസ്തകങ്ങളാണ് വായനക്കായി പുറത്തേക്ക് കൊണ്ടുപോയത്.