പവന് 480 രൂപ കൂടി 33,800രൂപയില്‍ എത്തിയിരിക്കുന്നു. ഗ്രാം വിലയില്‍ 60 രൂപയുടെ വര്‍ധന ഉണ്ടായിരിക്കുന്നു. 4225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.പവന്‍ വില ബുധനാഴ്ച മാര്‍ച്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തുകയുണ്ടായി. പതിനൊന്നു മാസത്തെ കുറഞ്ഞ വിലയാണ് രേഖപ്പെടുത്തിയത്. 32880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് രണ്ടുദിവസത്തിനിടെ ഏകദേശം ആയിരം രൂപയാണ് ഉയര്‍ന്നിരിക്കുന്നത്.സ്വര്‍ണ വിലയില്‍ കഴിഞ്ഞ മാസം ഏറ്റക്കുറച്ചിലാണ് അനുഭവപ്പെട്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.