നിലവിലെ ചാമ്ബ്യന്മാരായ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും വിരാട് കോഹ്ലി നായകനായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കലാശക്കൊട്ടിന് തിരിതെളിയുന്നത്. ടൂര്‍ണമെന്റിന്റെ 14 വര്‍ഷത്തെ ചരിത്രമെടുത്താല്‍ കൂടുതല്‍ ഉദ്ഘാടന മത്സരങ്ങളില്‍ കളിച്ച ടീമിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്.ഇതുവരെ ഏഴു സീസണുകളില്‍ മുംബൈ ആദ്യ മത്സരത്തില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ബാംഗ്ലൂര്‍ ആവട്ടെ വെറും മൂന്ന് തവണ മാത്രമെ ഉദ്ഘാടന മത്സരം കളിച്ചിട്ടൊള്ളു. അതേസമയം, ആറാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇത്തവണ ഇറങ്ങുന്നത്. ഇത്തവണ ചാമ്ബ്യന്മാരായാല് ഹാട്രിക് കിരീടം നേടിയ ആദ്യ ടീമെന്ന റെക്കോര്‍ഡ് മുംബൈയുടെ പേരിലാവും.