19 കുവൈത്തികളും 12 വിദേശികളുമാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ രണ്ടുപേര്‍, ഹവല്ലി ഗവര്‍ണറേറ്റില്‍ രണ്ടുപേര്‍, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 11 പേര്, ജഹ്റ ഗവര്‍ണറേറ്റില്‍ എട്ടുപേര്‍, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ രണ്ടുപേര്‍, അഹ്മദി ഗവര്‍ണറേറ്റില്‍ ആറുപേര്‍ എന്നിങ്ങനെയാണ് അറസ്റ്റിലായത്. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കിയിരിക്കുന്നു.നിലവില്‍ വൈകീട്ട് ആറുമുതല്‍ പുലര്‍ച്ച അഞ്ചുവരെയാണ് രാജ്യത്ത് കര്‍ഫ്യൂ നിലനില്‍ക്കുന്നത്. രാത്രി എട്ടുവരെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നടക്കാന്‍ പ്രത്യേകാനുമതി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ എട്ടുമുതല്‍ കര്‍ഫ്യൂ സമയത്തിലും നടക്കാന്‍ അനുമതി നല്കിയ സമയത്തിലും മാറ്റമുണ്ട്.