നിത്യ ഹരിതം 94 ദൃശ്യ വിരുന്നു മായി ഭാരത് ഭവനിൽ നാളെ

0

പ്രസിദ്ധീകരണം:-
നിത്യ ഹരിതം 94
ദൃശ്യ വിരുന്നു മായി
ഭാരത് ഭവനിൽ നാളെ
തിരു:- പ്രേം നസീർ അഭിനയിച്ച ഹിറ്റ് ഗാനങ്ങൾ വലിയ സ്ക്രീനിൽ. അതിനൊപ്പിച്ച് വേദിയിൽ ഗായകർ പാടുന്നു – പുതിയ ദൃശ്യ വിരുന്ന് നാളെ വൈകുന്നേരം 6 ന് തൈക്കാട് ഭാരത് ഭവനിൽ. പ്രേം നസീർ സുഹൃത് സമിതി പ്രേംനസീർ 94 മത് ജൻമദിനാഘോഷമായ നിത്യഹരിതം ചടങ്ങിലാണ് ആലപ്പുഴ സംസ്കൃതി തലസ്ഥാനത്ത് ഈ പരിപാടി നടത്തുന്നത്.
94 മൺചിരാതുകൾ പ്രമുഖർ തെളിയിക്കും. സംവിധായകൻ ടി.എസ്.സുരേഷ് ബാബുവിന് സൂര്യ കൃഷ്ണമൂർത്തി ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം നൽകും. അഡ്വ. മോഹൻ കുമാർ , താജ് ബഷീർ, കെ.പി. ഹരികുമാർ, രാധാകൃഷ്ണ വാര്യർ, ഷാജി പുഷ്‌പാംഗദൻ, മല്ലികാ മോഹൻ, തോപ്പിൽ സുരേന്ദ്രൻ , ഒ ജി.സുരേഷ് എന്നിവർക്ക് സ്നേഹാദരവ് നൽകും.
പ്രേംനസീറിന്റെ മക്കളായ ഷാനവാസ്, റീത്താ ഷറഫുദീൻ എന്നിവർ പങ്കെടുക്കും.

You might also like
Leave A Reply

Your email address will not be published.