സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു . രാവിലെ 11 മണി കഴിഞ്ഞപ്പോള്‍ പോളിംഗ് ശതമാനം 28.38 ആയി
പുരുഷന്‍മാര്‍ 30.96 ശതമാനവും സ്ത്രീകള്‍ 25.95 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 5.53 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.സംസ്ഥാനത്ത് ഏഴു മണിക്ക് ആരംഭിച്ച വോട്ടിംങ് സമാധാനപരമായി പുരോഗമിക്കുകയാണ്. വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ്.സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രശ്‌നബാധിത കേന്ദ്രങ്ങളില്‍ വീഡിയോ ചിത്രീകരണവും കേന്ദ്രസേനയുടെ സാന്നിധ്യവും ഉണ്ടാവും. ഒന്നിലധികം വോട്ടുചെയ്യുന്നതും ആള്‍മാറാട്ടവും തടയാന്‍ പ്രത്യേക നടപടികളും സ്വീകരിക്കും. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.