അതേസമയം, രാജ്യം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡും ഇന്ന് സൃഷ്ടിച്ചു. 1,52,879 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയാണ് നിലവില്‍ കോവിഡ് ഏറ്റവും ബാധിച്ചിരിക്കുന്ന സംസ്ഥാനം.ഇപ്പോള്‍ തുടരുന്ന സാഹചര്യം പരിഗണിച്ച് നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിച്ചതും ഏത്രയും പെട്ടന്ന് സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ളതുമായ അഞ്ച് സംസ്ഥാനങ്ങള്‍ ഇവയാണ്.
മഹാരാഷ്ട്ര: സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താതെ രക്ഷയില്ലെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമഗ്ര കക്ഷി അവലോകന യോഗത്തിന് ശേഷം മുന്നറിയിപ്പ് നല്‍കിയത്. അത് സംബന്ധിച്ച തീരുമാനം ഒരു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തൊട്ടാകെയുള്ള ലോക്ക്ഡൗണ്‍ വീണ്ടും നടപ്പാക്കിയാല്‍ ദരിദ്രരുടെയും തൊഴിലാളികളുടെയും കൂലിപ്പണിക്കാരുടെയും പ്രശ്നങ്ങള്‍ കാര്യമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ദില്ലി സര്‍ക്കാര്‍ ശനിയാഴ്ച വൈകിട്ട് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എല്ലാ സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്കാരിക, മതപരമായ ഒത്തുചേരലുകള്‍ മറ്റൊരു മുന്നറിയിപ്പ് വരുന്നത് വരെ നിരോധിച്ചിരിക്കുകയാണ്. അതേസമയം, സംസ്ഥാനത്തെ തിയറ്ററുകള്‍ക്ക് 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബസുകളും മെട്രോ ട്രെയിനുകളും 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് മാത്രമേ യാത്ര നടത്താന്‍ പാടുള്ളൂ. വിവാഹച്ചടങ്ങുകള്‍ക്ക് 50 പേരെ മാത്രമാണ് അനുവദിക്കുക. ഹോട്ടലുകളിലും ബാറുകളിലും 50 ശതമാനം ആളുകളെ മാത്രം കയറ്റാനും ചട്ടംകെട്ടിയിട്ടുണ്ട്.
ഉത്തര്‍പ്രദേശ്: കോവിഡ് വ്യാപനം തടയാനായി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മീററ്റ്, ഗാസിയാബാദ്, നോയിഡ, വാരണാസി, കാണ്‍പൂര്‍, പ്രയാഗ്രാജ്, ബറേലി ജില്ലകളില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ, ആരാധനാലയങ്ങളില്‍ ഒരേസമയം അഞ്ചില്‍ കൂടുതല്‍ പേര് പ്രവേശിക്കുന്നത് നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം മൊത്തം ശേഷിയുടെ 50 ശതമാനമായി പരിമിതപ്പെടുത്താനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
മധ്യപ്രദേശ്: മധ്യപ്രദേശ് സര്‍ക്കാര്‍ 11 ജില്ലകളിലായി വാരാന്ത്യ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. ഏപ്രില്‍ 19 വെര, ബര്‍വാനി, രാജ്ഗഡ്, വിദിഷ, ഇന്‍ഡോര്‍ സിറ്റി, റൗ നഗര്‍, മാഹു നഗര്‍, നര്‍സിംഗ്പുര്‍, ഷാജാപുര്‍, ഉൈജ്ജന്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോഡ്കൗണ്‍ നീട്ടി. മറ്റ് ചിലയിടങ്ങളില്‍ ലോക്ഡൗണ്‍ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
കര്‍ണാടക: രാവിലെ 10 മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ ബെംഗളൂരു, മൈസൂരു, മംഗളൂരു, കലബുറഗി, ബിദാര്‍, തുംകുരു, ഉഡുപ്പി, മണിപ്പാല്‍ എന്നിവയുള്‍പ്പെടെ കര്‍ണാടകയിലെ ഏഴ് ജില്ലകളില്‍ 10 ദിവസത്തെ കൊറോണ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 10 മുതലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഏപ്രില്‍ 20 വരെ നിയന്ത്രണങ്ങള്‍ നിലനില്ക്കും. കൊറോണ പടരുന്നതിനാല്‍ ഞങ്ങള്‍ ഇത്തരം നടപടികളാണ് നിലവില്‍ സ്വീകരിക്കുന്നത്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു. കാര്യങ്ങള്‍ നിയന്ത്രണ വിധേയമായിട്ടില്ലെങ്കില്‍ കര്‍ഫ്യൂ സംസ്ഥാനം മുഴുവനായി വ്യാപിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.