വയനാട്ടില്‍ രണ്ടു നഗരസഭാ പരിധികളുള്‍പ്പെടെ 10 തദ്ദേശസ്ഥാപനങ്ങളില്‍ ഏപ്രില്‍ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കല്‍പറ്റ, ബത്തേരി നഗരസഭകളിലും കണിയാമ്ബറ്റ, തിരുനെല്ലി, നെന്മേനി, അമ്ബലവയല്‍, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി പഞ്ചായത്തുകളിലുമാണു കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കലക്ടര്‍ 144 പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ എല്ലാ കണ്ടെയ്‌ന്മെന്റ് സോണുകളിലും നേരത്തെ കലക്ടര്‍ 144 പ്രഖ്യാപിച്ചിരുന്നു.