കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എറണാകുളത്ത് പ്രാദേശിക ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം
എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളടക്കം 113 ഡിവിഷനുകളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൊച്ചി കോര്‍പ്പറേഷനിലെ അഞ്ച് വാര്‍ഡുകളിലും ലോക്ക് ഡൗണ്‍ ബാധകമാണ്.എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെട്ടത് കൊണ്ടാണ് മൂന്ന് പഞ്ചായത്തുകളും ലോക്ഡൗണിലേക്ക് നീങ്ങിയത്. ഏഴു ദിവസത്തേക്കാണ് ലോക്ഡൗണ്‍ നടപ്പാക്കുക. ബുധനാഴ്ച വൈകിട്ട് ആറു മുതല്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരും.സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജില്ല എറണാകുളമാണ്. ഇന്ന് 3,212 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.