കോട്ടയം ബേക്കല്‍ സ്കൂളിലെ മെഗാ വാക്സിനേഷന് ക്യാമ്ബില്‍ ആണ് പ്രശ്നം ഉണ്ടായത്. പോലീസും വാക്സിനെടുക്കാന്‍ എത്തിയവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. മുന്‍ഗണന തെറ്റിച്ചാണ് പോലീസ് ടോക്കണ്‍ നല്കിയതെന്നാക്ഷേപിച്ചാണ് വാക്സിനെടുക്കാന്‍ എത്തിയ ഒരു വിഭാഗം പോലീസുമായി വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.നിരവധി പേരാണ് വാക്സിന് സ്വീകരിക്കാന്‍ ബേക്കല്‍ സ്കൂളില്‍ എത്തിയത്. ഇവിടെ തര്‍ക്കത്തിലേയ്ക്ക് വഴിമാറിയത് ടോക്കണ്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ഉയര്‍ത്തിയ ആരോപണമാണ്. ഇവിടെ വാക്സിനേഷന് ക്യാമ്ബ് നടത്തുന്നത് സാമൂഹിക അകലം കൃത്യമായി പാലിക്കാതെയാണ്.