നിങ്ങളാണ് മയൂര്‍ ഞങ്ങളുടെ സൂപ്പര്‍മാന്‍..’ ഇന്നലെ രാജ്യമെങ്ങും ഒരുപോലെ വാഴ്ത്തിയ ആ രക്ഷാദൗത്യത്തെ ഹീറോയെ റെയില്‍വേ അധികൃതരും ആദരിച്ചു
‘അമ്മയ്ക്ക് കാഴ്ചയില്ലായിരുന്നു; കുഞ്ഞിന്‍റെ ജീവനായിരുന്നു മുഖ്യം’; ആ ഹീറോ പറയുന്നു മയൂര്‍ ഷെല്‍ക്കെ എന്ന ജീവനക്കാരനാണ് പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ നിന്നും സാഹസികമായി കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. ഈ വിഡിയോ ഇന്നലെ തന്നെ റെയില്‍വേ മന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.ഞാന്‍ കുട്ടിയെ രക്ഷിക്കാന്‍ ഓടുമ്ബോഴും എന്റെ ജീവനും അപകടത്തിലാവുമോ എന്ന് ഞാനും ഒരു നിമിഷം ചിന്തിച്ചിരുന്നു. എന്നാലും അവനെ രക്ഷിക്കണമെന്ന് തന്നെ എനിക്ക് തോന്നി. ആ കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണിന് കാഴ്ചയില്ലായിരുന്നു. അതിനാലാണ് അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയാതെ പോയത്. ഹൃദയം നിറഞ്ഞാണ് അവര്‍ നന്ദി പറഞ്ഞത്.’ മയൂര്‍ പറയുന്നു.മുംബൈയിലെ വങ്കാനി റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യമാണ് ഇന്നലെ പുറത്തുവന്നത്. അമ്മയ്ക്കൊപ്പം സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് വീണു. ഈ സമയം അതിവേഗം ഒരു ട്രെയിനും അതേ ട്രാക്കിലൂടെ പാഞ്ഞെത്തി. നിലവിളിക്കാന്‍ മാത്രമാണ് അമ്മയ്ക്ക് കഴിഞ്ഞത്.ഈ കാഴ്ച കണ്ട് ട്രാക്കിലൂടെ ഒരു ജീവനക്കാരന്‍ ഓടിയെത്തി കുഞ്ഞിനെ ഫ്ലാറ്റ്ഫോമിലേക്ക് പിടിച്ചുകയറ്റി. ഈ സമയം ട്രെയിന്‍ തൊട്ടടുത്തെത്തുകയും ചെയ്തു. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ജീവനക്കാരനും ഫ്ലാറ്റ്ഫോമിലേക്ക് ചാടി കയറുന്നതും വിഡിയോയില്‍ കാണാമായിരുന്നു.