സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം കുറവ്: കൂടുതല്‍ ആളുകള്‍ രം​ഗത്ത് വരണമെന്ന് മുഖ്യമന്ത്രി

0

സംസ്ഥാനത്ത് നിലവില്‍ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണക്കുറവ് ആണ് വലിയ തലവേദനയായി മാറുന്നത്.ഇത് വലിയൊരു പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് ബ്രി​ഗേഡിന്‍്റെ ഭാ​ഗമായി ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ 13625 പേ‍ര്‍ ഉണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതും പോരാത്ത അവസ്ഥയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബ്രിഗേഡിലേക്ക് കൂടുതല്‍ പേര്‍ വരണമെന്നും ഇതിനായി സര്‍ക്കാര്‍ പരസ്യം മാധ്യമങ്ങളില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സേവനസന്നദ്ധരായി കൂടുതല്‍ ആളുകള്‍ രം​ഗത്ത് വരണമെന്നും കോവിഡ് ബ്രി​ഗേഡില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

You might also like

Leave A Reply

Your email address will not be published.