പുത്തന്‍ ലോഗോ പുറത്തിറക്കിയതിന് പിന്നാലെ കിയ ഇന്ത്യയില്‍ സെയില്‍സ്, സര്‍വ്വീസ് ശൃഖംലകള്‍ കൂടുതല്‍

0

വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. ബ്രാന്‍ഡ് നിലവിലെ 300 -ല്‍ നിന്നും ടച്ച്‌ പോയിന്റുകളുടെ എണ്ണം 2021-ല്‍ 350 -ആയി വികസിപ്പിക്കാനുള്ള പദ്ധതിയിലാണ്. ഇത്തരത്തില്‍ ഇന്ത്യയില്‍ കൂടുതല്‍ നഗരങ്ങളില്‍ പ്രവേശിക്കുന്നതിലൂടെ തങ്ങളുടെ സാനിധ്യം കൂടുതല്‍ മെച്ചപ്പെടുത്താനാണ് കമ്ബനിയുടെ തീരുമാനം.നിലവിലുള്ള 160 നഗരങ്ങളില്‍ നിന്ന് 200 നഗരങ്ങളിലേക്ക് കിയ ബാനര്‍ വീപുലീകരിക്കും. ഇന്ത്യന്‍ വിപണിയില്‍ കിയയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.2019 -ല്‍ ഇന്ത്യന്‍ തീരത്ത് എത്തിയതിനുശേഷം ഇതിനകം 2,50,000 യൂണിറ്റ് വാഹനങ്ങള്‍ ബ്രാന്‍ഡിന് വിറ്റഴിക്കാന്‍ കഴിഞ്ഞു. 2020, മുഴുവന്‍ വാഹന വ്യവസായത്തിനും അസാധാരണമായ ഒരു വര്‍ഷമാണെങ്കിലും, സെല്‍റ്റോസ്, സോനെറ്റ് എന്നിവയുടെ മികച്ച വില്‍പ്പനയിലൂടെ കമ്ബനി ഇന്ത്യയില്‍ മുന്നേറ്റം നടത്തി.

You might also like

Leave A Reply

Your email address will not be published.