മേയ് ഏഴിന് അവസാനിച്ച വാരത്തില്‍ 144.4 കോടി ഡോളര്‍ ഉയര്‍ന്ന് ശേഖരം 58,946.5 കോടി ഡോളറിലെത്തി. ഈ വര്‍ഷം ജനുവരി 29ന് കുറിച്ച 59,018.5 കോടി ഡോളറെന്ന റെക്കാഡ് മറികടക്കാന്‍ 72 കോടി ഡോളര്‍ മാത്രം അകലമാണ് ഇപ്പോഴുള്ളത്.വിദേശ നാണയ ആസ്തി (എഫ്.സി.എ) 43.4 കോടി ഡോളര്‍ വര്‍ദ്ധിച്ച് 54,649.3 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പറയുന്നു.കരുതല്‍ സ്വര്‍ണശേഖരം 101.6 കോടി ഡോളര്‍ ഉയര്‍ന്ന് 3,648 കോടി ഡോളറിലുമെത്തി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശ നാണയ ശേഖരത്തില്‍ യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയവയുമുണ്ട്.