ഇതിന്റെ ഭാഗമായി നഗരത്തിലെയും ഗ്രാമങ്ങളിലെയുമടക്കം ഇടറോഡുകളടക്കമുള്ളവ അടക്കുന്ന നടപടികള്‍ പൊലീസ് ഞായറാഴ്ച ഉച്ചയോടെ ആരംഭിച്ചു കഴിഞ്ഞു .കൂടാതെ തൃശൂര്‍ നഗരത്തില്‍ തെരുവുകളില്‍ കഴിഞ്ഞിരുന്നവരെയെല്ലാം ക്യാമ്ബുകളിലേക്ക് മാറ്റി. കര്‍ശന നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. നിരീക്ഷണത്തിന് ട്രിപ്പിള്‍ ജിയോഫെന്‍സിങ് അടക്കമുള്ള സംവിധാനവും ഉപയോഗിക്കുന്നുണ്ട്.