എല്ലാ ടാക്സികളെയും ട്രാക്ക് ചെയ്യുന്ന സംവിധാനമാണ് ഏര്‍പെടുത്തിയിരിക്കുന്നത്. യാത്രക്കാരുള്ളതും യാത്ര റദ്ദ് ചെയ്തതും ആളില്ലാതെ യാത്രചെയ്യുന്നതുമെല്ലാം നിരീക്ഷിക്കപ്പെടും. യാത്രക്കാര്‍ കയറുന്നത് സെന്‍സറുകളുടെ സഹായത്തോടെ അടയാളപ്പെടുത്തും. ഡിജിറ്റല്‍ രസീതുകളാണ് യാത്രക്കാര്‍ക്ക് ലഭിക്കുക. ഇവ ഉപഭോക്താവിന്റെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമായി ലഭിക്കും. യാത്രാ ശേഷം രസീതുകള്‍ ആവശ്യമുള്ളവര്‍ക്ക് സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ലഭ്യമാകും.അജ്മാന് ഗതാഗത വകുപ്പ് പുറത്തിറക്കിയ ‘റൂട്ട്’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി യാത്രക്കാര്‍ക്ക് അവരുടെ ആഗ്രഹത്തിനനുസരിച്ച് വ്യത്യസ്ത വാഹനങ്ങള്‍ വിളിക്കാന്‍ സൗകര്യമുണ്ട്. അജ്മാന് എമിറേറ്റിലെ 85 ശതമാനം ടാക്സികളിലും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കി. മെയ് അവസാനത്തോടെ പൂര്‍ണ്ണമായും സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറ്റാനാണ് തീരുമാനം. ഇന്റര്‍നെറ്റ് സേവനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഡാറ്റ തത്സമയം അപ്ഡേറ്റു ചെയ്യും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് സിസ്റ്റം വഴിയാണ് യാത്ര നിരക്ക് കണക്കാക്കുന്നത്. ടോള്‍ ഗേറ്റുകള്‍ മറികടക്കുേമ്ബാള് അധികമായി വരുന്ന തുക സിസ്റ്റത്തില്‍ തെളിയും. ഡ്രൈവര്‍മാരും ടാക്സി ഉപയോക്താക്കളും തമ്മിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇത് ഉപകാരപ്പെടും.