സൗ​ദി​യി​ലെ സ​ല്‍​മാ​ന്‍ രാ​ജാ​വ് സു​ല്‍​ത്താ​ന്‍ ഹൈ​തം ബി​ന്‍ ത്വാ​രി​ഖി​​നെ ഫോ​ണി​ല്‍ വി​ളി​ച്ചു

0

ബു​ധ​നാ​ഴ്​​ച വൈ​കു​ന്നേ​ര​മാ​ണ്​ ഇ​രു രാ​ഷ്ട്ര നേ​താ​ക്ക​ളും ച​ര്‍​ച്ച ന​ട​ത്തി​യ​ത്. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം സം​ബ​ന്ധി​ച്ച്‌​ ഇ​രു​നേ​താ​ക്ക​ളും ച​ര്‍​ച്ച ചെ​യ്​​ത​താ​യി ഒ​മാ​ന്‍ വാ​ര്‍​ത്ത ഏ​ജ​ന്‍​സി പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. നി​ല​വി​ലെ പ​ര​സ്​​പ​ര സ​ഹ​ക​ര​ണം മു​ന്നോ​ട്ടു​പോ​കാ​നും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പൊ​തു​താ​ല്‍​പ​ര്യ​ങ്ങ​ളി​ല്‍ സ​ഹ​ക​രി​ക്കാ​നും ഇ​രു​വ​രും തീ​രു​മാ​നി​ച്ചു. സു​ല്‍​ത്താ​ന്​ രാ​ജാ​വ്​ ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും ദീ​ര്‍​ഘാ​യു​സ്സും ആ​ശം​സി​ച്ചു. സു​ല്‍​ത്താ‍െന്‍റ മി​ക​ച്ച നേ​തൃ​ത്വ​ത്തി​ന്​ കീ​ഴി​ല്‍ ഒ​മാ​ന്​ കൂ​ടു​ത​ല്‍ ഐ​ശ്വ​ര്യ​വും വി​ക​സ​ന​വും അ​ദ്ദേ​ഹം നേ​ര്‍​ന്നു. രാ​ജാ​വി‍െന്‍റ ദ​യാ​വാ​യ്​​പി​നും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും സു​ല്‍​ത്താ​ന്‍ ന​ന്ദി​യ​റി​യി​ക്കു​ക​യും സൗ​ദി​ക്ക്​ മി​ക​ച്ച ഭാ​വി ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു.

You might also like
Leave A Reply

Your email address will not be published.