പുതുതായി 28 ചൈനീസ് കമ്ബനികളില്‍ അമേരിക്കന്‍ കമ്ബനികള്‍ക്കും വ്യക്തികള്‍ക്കും നിക്ഷേപമിറക്കുന്നതിനാണ് വിലക്ക്. ഇവ ചൈനയുടെ സൈനിക വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണെന്നാണ് വിശദീകരണം. 31 ചൈനീസ് കമ്ബനികള്‍ക്കാണ് ട്രംപ് വിലക്ക് ഏര്പെടുത്തിയിരുന്നത്. ആ സമയത്തും സമാന കാരണമാണ് ഉന്നയിച്ചിരുന്നത്.മുന്‍നിര ടെലികോം, നിര്‍മാണ, സാങ്കേതിക സ്ഥാപനങ്ങളായ ചൈന മൊബൈല്‍, ചൈന ടെലികോം, വിഡിയോ സര്‍വയലന്‍സ് കമ്ബനി ഹിക്വിഷന്, ചൈന റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കോര്‍പ് തുടങ്ങിയവക്കായിരുന്നു ട്രംപ് അമേരിക്കയില്‍ പൂട്ടിട്ടത്. ഇതിലുള്‍പെടുത്തിയിരുന്ന ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ് ഓഫ് ചൈന, ചൈന മൊബൈല്‍ കമ്യൂണിക്കേഷന്‍സ് ഗ്രൂപ്, ചൈന നാഷനല്‍ ഓഫ്ഷോര്‍ ഓയില്‍ കോര്‍പ്, വാവയ് ടെക്നോളജീസ് ആന്റ് സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് ഇന്റര്‍നാഷനല്‍ കോര്‍പ് (എസ്.എം.ഐ.സി) തുടങ്ങിയവ പുതിയ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ചിപ് നിര്‍മാണ മേഖലയില്‍ ആഗോള തലത്തില്‍ ഏറ്റവും പ്രശസ്തമായ കമ്ബനികളിലൊന്നാണ് എസ്.എം.ഐ.സി.യു.എസ് വിലക്കിനെതിരെ നേരത്തെ കോടതി കയറിയ ഗോവിന് സെമികണ്ടക്ടര്‍ കോര്‍പ്, ലുവോകോങ് ടെക്നോളജി കോര്‍പ് എന്നിവയും ഇടംനേടാതെ ഒഴിവായി. ട്രംപ് നേരത്തെ വിലക്കുകയും പിന്നീട് ഒഴിവാക്കുകകയും ചെയ്ത ഷഓമിയും പട്ടികയിലില്ല.ചൈനയുമായി നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിച്ച ബൈഡന് ഭരണകൂടം പ്രതിരോധ, സാങ്കേതിക രംഗങ്ങളില്‍ നിയന്ത്രണം കടുപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ കമ്ബനികള്‍ കൂടി ഉപരോധ പട്ടികയില്‍ പെടുത്തിയത്. അതേസമം, ഈ മേഖലയില്‍ നേരത്തെ നിക്ഷേപമുള്ളവര്‍ക്ക് അവ പിന്‍വലിക്കാന്‍ സാവകാശം നല്‍കും.അതിനിടെ പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ ചൈന കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.