വാടക ഗര്‍ഭധാരണത്തിനായി ദമ്ബതികള്‍ ചെലവാക്കിയത് ഒന്നരക്കോടി രൂപയോളം കൂടുതല്‍ കുഞ്ഞുങ്ങള്‍ക്കുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല. 23കാരിയായ ക്രിസ്റ്റിന ഓസ്തുര്‍ക്ക്, 57 കാരനായ ഗാലിബ് ഓസ്തുര്‍ക്ക് എന്നിവരുടെതാണ് ഈ വലിയ കുടുംബം.കോടീശ്വരനായ ഗാലിബ് ഒരു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതോടെയാണ് ജോര്‍ജിയയില്‍ എത്തിയത്. ഇവിടെ നിന്നാണ് റഷ്യക്കാരിയായ ക്രിസ്റ്റീനയുമായി പരിചയപ്പെടുന്നതും തുടര്‍ന്ന് ഇരുവരും വിവാഹിതരാവുന്നതും. ഒരു വര്‍ഷം മുമ്ബ് ഇരുവര്‍ക്കും ഒരു കുഞ്ഞ് പിറന്നിരുന്നു. പിന്നീട് തങ്ങളുടെ കുടുംബം വലുതാക്കണമെന്ന് ആഗ്രഹിച്ച ഇവര്‍ വാടക ഗര്‍ഭധാരണത്തിലൂടെ കൂടുതല്‍ കുഞ്ഞുങ്ങളെ നേടിയാണ് 21 അംഗങ്ങളുള്ള കുടുംബമായി മാറിയത്. വാടക അമ്മമാര്‍ക്കായി 138,000 പൗണ്ടാണ് (1.41 കോടി രൂപ) ഇവര്‍ ചെലവാക്കിയത്. ഓരോ വാടക അമ്മയ്ക്കും 7,700 പൗണ്ടാണ് ഗര്‍ഭധാരണത്തിനായി ഇവര്‍ നല്‍കിയത്. കുഞ്ഞുങ്ങളെ നോക്കുന്നതിനായി 16 പരിചാരകരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്കായി എല്ലാ വര്‍ഷവും 67,000 പൗണ്ട് (69 ലക്ഷം രൂപ) ചെലവാക്കുന്നുണ്ട്. ഇരുവരും കണ്ടുമുട്ടുന്നതിന് മുമ്ബായി ഗാലിബ് നേരത്തെ ഒരു വിവാഹം കഴിച്ചിരുന്നു.ദിവസവും എല്ലാ കുട്ടികളോടുമൊപ്പം സമയം ചെലവഴിക്കാറുണ്ടെന്നും ഒരു അമ്മക്ക് സാധാരണ ചെയ്യേണ്ടിവരുന്ന എല്ലാ കാര്യങ്ങളും താനും ചെയ്യാറുണ്ടെന്നും ക്രിസ്റ്റിന പറയുന്നു.ഗാലിബിനും ക്രിസ്റ്റിനക്കുമായി ആറു വയസ്സുകാരിയായ വിക്ടോറിയ എന്ന ഒരു മകളുണ്ട്. അതിനുശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് വാടക ഗര്‍ഭധാരണത്തില്‍ ആദ്യത്തെ കുഞ്ഞു പിറന്നത്. മുസ്തഫ എന്ന് കുഞ്ഞിന് പേരുമിട്ടു. നാല് മുതല്‍ പതിനാല് മാസം വരെ പ്രായമുള്ളവരാണ് 20 കുട്ടികളും. മൂന്നു നിലകളുള്ള മാന്‍ഷനില്‍ താമസിക്കുന്ന ഈ കുടുംബം എല്ലാ ആഴ്ചയിലും കുഞ്ഞുങ്ങള്‍ക്കായി 20 വലിയ പാക്കറ്റ് നാപ്പീസും 53 പാക്കറ്റ് ബേബി ഫുഡും വാങ്ങുന്നുണ്ട്.കുഞ്ഞുങ്ങളെയും വളര്‍ത്തുന്നതിനായി 3500 മുതല്‍ 4200 പൗണ്ട് വരെ എല്ലാ ആഴ്ചയും ചെലവാകുമെന്ന് ക്രിസ്റ്റീന ദി സണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ആറു വയസുകാരിയായ വിക്ടോറിയക്ക് സഹോദരങ്ങള്‍ക്കൊപ്പം കളിക്കാനും അവര്‍ക്ക് ഭക്ഷണം നല്‍കാനും കഥ പറയാനും ഇഷ്ടമാണെന്ന് ക്രിസ്റ്റീന പറയുന്നു.വാടക ഗര്‍ഭധാരണത്തിലൂടെ കൂടുതല്‍ കുട്ടികള്‍ളെ ഇനി ആഗ്രഹിക്കുന്നില്ലെന്നും സാധാരണ പോലെ അമ്മയാവാന്‍ ഇനിയും ആഗ്രഹമുണ്ടെന്നും ക്രിസ്റ്റീന പറയുന്നു. 21 കുട്ടികളെയും നേക്കേണ്ടതിനാല്‍ ഇപ്പോള്‍ വീണ്ടും അമ്മയാവുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.സാധാരണയായി കുട്ടികള്‍ രാത്രി 8 മണി മുതല്‍ 6 മണി വരെയാണ് ഉറങ്ങാറുള്ളത്. തനിക്ക് ഉറക്കം കുറഞ്ഞെങ്കിലും വലിയൊരു കുടുംബം ആഗ്രഹിച്ചിരുന്നതിനാല്‍ ഇതില്‍ പരാതിയില്ലെന്നും ക്രിസ്റ്റീന പറയുന്നു.ഭര്‍ത്താവായ ഗാലിബും 213,000 ഫോളോവഴ്സുള്ള തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കുടുംബത്തിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.തുര്‍ക്കിയില്‍ ടൂറിസം മേഖലയില്‍ ബിസിനസുകാരനായ ഗാലിബ് 2013 മുതല്‍ ജോര്‍ജിയയില്‍ ആണ് താമസിക്കുന്നത്. തുര്‍ക്കിഷ് കമ്ബനിയായ മെട്രോ ഹോള്‍ഡിംഗിന്റെ സ്ഥാപകനായ അദ്ദേഹം ജോര്‍ജിയയില്‍ മാത്രം 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്.തന്റെ കമ്ബനിയിലെ ഒരു തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2012ല്‍ തുര്‍ക്കിയില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതോടെ ജോര്‍ജിയിലേക്ക് കടക്കുകയായിരുന്നു. ഇപ്പോള്‍ തുര്‍ക്കിയിലുള്ള ഹുലിയ എന്ന യുവതിയുമായാണ് ആദ്യ വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് 9 കുട്ടികളുണ്ട്.