ജോലി സമയത്ത്​ നഴ്​സുമാര്‍ മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവ്​ പിന്‍വലിച്ച്‌ ഡല്‍ഹിയിലെ ജി.ബി പന്ത്​ ആശുപത്രി

0

രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ വന്‍ തോതില്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ്​ സര്‍ക്കുലര്‍ പിന്‍വലിച്ചത്​. എന്നാല്‍ തങ്ങളുടെ അറിവോടെയല്ല സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ്​ ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ജി.ബി പന്ത്​ ആശുപത്രിയുടെ വിവാദ ഉത്തരവിനെതിരെ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയടക്കം രംഗത്തെത്തിയിരുന്നു. മലയാളം മറ്റെല്ലാ ഇന്ത്യന്‍ ഭാഷകളെയും പോലെയാണെന്നും ഭാഷാപരമായ വിവേചനം അവസാനിപ്പിക്കണമെന്നുമായിരുന്നു രാഹുല്‍ ട്വിറ്ററില്‍ ചൂണ്ടിക്കാട്ടിയത് .ആശുപത്രി അധികൃതര്‍ ഉത്തരവ്​ പിന്‍വലിച്ച്‌​ മാപ്പ്​ പറയണമെന്നായിരുന്നു​ നഴ്​സസ്​ യൂനിയന്‍റെ ആവശ്യം. തൊഴില്‍ സമയത്ത്​ നഴ്​സിങ്​ ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത്​ രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന്​ വിശദീകരിച്ചാണ്​​ ഡല്‍ഹിയിലെ ജി.ബി പന്ത്​ ആശുപത്രി സൂപ്രണ്ട് മലയാളത്തിലുള്ള ആശയവിനിമയത്തിന് വി​ലക്കേര്‍പ്പെടുത്തി ​സര്‍ക്കുലര്‍ ഇറക്കിയത്​.ഡ്യൂട്ടിക്കിടെ ​ ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ്​ എന്നീ ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും​ മലയാളത്തില്‍ സംസാരിച്ചാല്‍ കടുത്ത ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു​.അതേസമയം, ആശുപത്രിയില്‍ പഞ്ചാബ്​, ഹരിയാന, രാജസ്​ഥാന്‍, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്​. ഇവര്‍ ആ​ശയവിനിമയം നടത്തുന്നത്​ അവരുടെ പ്രാദേശിക ഭാഷയിലാണെന്നും ആശുപത്രിയിലെ മലയാളി നഴ്​സുമാര്‍ പറഞ്ഞു .

You might also like
Leave A Reply

Your email address will not be published.