രാജ്യത്ത് വിതരണം ചെയ്യുന്ന രണ്ട് കോവിഡ് വാക്‌സിനുകളില്‍ മെച്ചപ്പെട്ട ഫലം തരുന്നത് കോവിഷീല്‍ഡില്‍ ആണെന്നു പഠനം

0

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ എടുത്തവരേക്കാള്‍ കുടുതല്‍ ആന്റിബോഡി കോവിഷീല്‍ഡ് വാക്‌സില്‍ എടുത്തവരില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പഠനം പറയുന്നത്.കൊറോണ വൈറസ് വാക്‌സിന്‍ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരും മുന്‍പ് കോവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്.കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കോവാക്‌സിനുമായി താരതമ്യപ്പെടുത്തുമ്ബോള്‍ വളരെ കൂടുതലാണെന്നും പഠനം പറയുന്നു.പഠനം പൂര്‍ണമായും അവലോകനം ചെയ്യാത്തതിനാല്‍ ക്ലിനിക്കല്‍ പ്രാക്ടീസിനായി ഈ പഠനം ഉപയോഗിക്കരുതെന്നും കോവാറ്റ് വ്യക്തമാക്കുന്നു.

You might also like
Leave A Reply

Your email address will not be published.