ഞാൻ ക്ലബ് ഹൗസിലില്ല, ദയവായി ഇത് അവസാനിപ്പിക്കൂ: പൊട്ടിത്തെറിച്ച് പൃഥ്വിരാജ്

0

ക്ലബ് ഹൗസിൽ തന്റെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കിയ വ്യക്തിക്കെതിരെ പൊട്ടിത്തെറിച്ച് നടൻ പൃഥ്വിരാജ്. തന്റെ പേരിൽ അക്കൗണ്ട് ഉണ്ടാക്കി തന്റെ ശബ്ദം അനുകരിച്ച് സംസാരിക്കുന്ന വ്യക്തിയുടെ വിശദവിവരങ്ങളടക്കം പങ്കു വച്ചാണ് താരത്തിന്റെ പ്രതികരണം.‘സമൂഹമാധ്യമങ്ങളിൽ ഞാനാണെന്ന് പറയുന്നത് ഒരു കാര്യം മാത്രം. ഞാനാണെന്ന് അവകാശപ്പെടുകയും എന്റെ ശബ്ദം അനുകരിക്കുകയും എന്റെ ഇൻസ്റ്റാ ഹാൻഡിലിനു സമാനമായ ഐഡി ഉണ്ടാക്കുകയും ചെയ്യുന്നത് കുറ്റകൃത്യമാണ്. ദയവായി ഇതവസാനിപ്പിക്കൂ. ഞാൻ ക്ലബ് ഹൗസിലില്ല.’ പൃഥ്വി പറയുന്നു.കഴിഞ്ഞ ദിവസങ്ങളിലാണ് പൃഥ്വിയുടെ പേരിലുള്ള ഐഡിയിൽ നിന്ന് ക്ലബ് ഹൗസിൽ ചില ഇടപെടലുകൾ‌ ഉണ്ടായത്. നേരത്തെ ടൊവീനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങളുടെ പേരിലും ക്ലബ് ഹൗസിൽ വ്യാജ ഐഡി നിർമിച്ചത് വിവാദമായിരുന്നു.

You might also like
Leave A Reply

Your email address will not be published.