യു.എ.ഇ.ഇന്ത്യയില്‍ നിന്ന് നേരിട്ടും 14 ദിവസം ഇന്ത്യയില്‍ താമസിച്ചവര്‍ക്കും ജൂലായ് ആറുവരെ പ്രവേശനമില്ലെന്ന് യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.ജൂലായ് ആദ്യ ആഴ്ചയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട് യാത്ര പുനഃക്രമീകരിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്‌പ്രസ് അറിയിച്ചിട്ടുണ്ട്.ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഏപ്രില്‍ 24നാണ് യു.എ.ഇ പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ജൂണ്‍ 30 ഓടെ വിലക്ക് നീക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.