കോവിഡ് പോസിറ്റീവ് ആയ അമ്മായിഅച്ഛനെ തോളിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയ ഇരുപത്തിനാലുകാരി നിഹാരികയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം
raha : ആസ്സാമിലെ രാഹ ജില്ലയിലെ ഭട്ടികാവോറിലാണ് സംഭവം. കോവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ ഭര്‍തൃപിതാവ് പുളെശ്വര്‍ദാസിനെ ആശുപത്രിയിലെത്തിക്കാന്‍ നിഹാരിക പലരുടെയും സഹായം തേടിയെങ്കിലും ആരും സഹായിക്കാന്‍ മുന്നോട്ട് വന്നില്ല. ഇതോടെയാണ് അദ്ദേഹത്തെ തോളിലേറ്റി ഓട്ടോറിക്ഷ വരെ കൊണ്ടുപോകാന്‍ യുവതി തയ്യാറായത്.ജൂണ്‍ രണ്ടിനായിരുന്നു സംഭവം. സംഭവം നടക്കുമ്ബോള്‍ നിഹാരികയുടെ ഭര്‍ത്താവ് സൂരജ് വീട്ടിലുണ്ടായിരുന്നില്ല. ജോലി സ്ഥലത്തായിരുന്നു. രണ്ടു കിലോമീറ്റര്‍ അകലെയുള്ള അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുപോകാന്‍ യുവതി ഒരു ഓട്ടോറിക്ഷ വിളിച്ചു. എന്നാല്‍ വീട്ടുമുറ്റത്തേക്ക് ഓട്ടോറിക്ഷയ്ക്ക് വരാനുള്ള സൗകര്യമില്ലാത്തതിനെ തുടര്‍ന്നാണ് യുവതി അദ്ദേഹത്തെ തന്റെ തോളിലേറ്റി ഓട്ടോറിക്ഷ വരെ എത്തിച്ചത്. ഭര്‍ത്താവിന്റെ പിതാവിന്റെ പിതാവിനെ തോളിലേറ്റി നടക്കുന്ന നിഹാരികയുടെ ചിത്രം ഒറ്റ ദിവസംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി.പുലേശ്വര്‍ദാസ് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അത്ര ദുര്‍ബലനായിരുന്നുവെന്ന് യുവതി പറയുന്നു. ‘എന്റെ ഭര്‍ത്താവ് സിരിഗോറിയയില്‍ ജോലിസ്ഥലത്തായിരുന്നു. അതിനാല്‍ പിതാവിനെ എന്റെ തോളില്‍ കയറ്റി അകലെ നിര്‍ത്തിയിരുന്ന വാഹനത്തിലേക്ക് കൊണ്ടുപോവുകയല്ലാതെ മറ്റൊരുമാര്‍ഗവും ഇല്ലായിരുന്നു’. നിഹാരിക പറയുന്നു. എന്നാല്‍ തനിക്കു നേരിടേണ്ടി വന്ന അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നും യുവതി പറയുന്നു.