ഉച്ചജോലി വിലക്കുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങള്‍ക്ക് 200 ദീനാര്‍ വരെ പിഴ ചുമത്തുമെന്ന് മാന്‍പവര്‍ അതോറിറ്റി മുന്നറിയിപ്പ് നല്കി
100 ദീനാര്‍ മുതല്‍ 200 ദീനാര്‍ വരെ ഒാരോ തൊഴിലാളിക്കും പിഴ ചുമത്താമെന്നാണ് തൊഴില്‍നിയമത്തിലെ വ്യവസ്ഥ. തൊഴിലുടമയാണ് നിയമലംഘനത്തിെന്റ ഉത്തരവാദി. ജൂണ്‍ ഒന്നുമുതല്‍ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെയാണ് സൂര്യാതപം ഏല്ക്കുന്ന തരത്തില്‍ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കാന്‍ പാടില്ല.നിയമലംഘനമുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ചൂട് കനക്കുന്ന ഈമാസങ്ങളില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെ നടപടികളുണ്ടാവും.ഉച്ചവിശ്രമത്തിനായി നല്കുന്ന സമയനഷ്ടം ഒഴിവാക്കുന്നതിന് നിശ്ചിതസമയം ആരംഭിക്കുന്നതിനുമുമ്ബ് രാവിലെയോ ജോലി അവസാനിക്കുന്ന സമയത്തിനുശേഷമോ ആവശ്യമെങ്കില്‍ കൂടുതല്‍ സമയം ജോലിചെയ്യിക്കാന്‍ തൊഴിലുടമകള്‍ക്ക് അവകാശമുണ്ടാകും. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. ജഹ്റ, കാപിറ്റല്‍ ഗവര്‍ണറേറ്റുകളില്‍ 66646466, ഹവല്ലി, ഫര്‍വാനിയ 66205229, മുബാറക് അല്‍ കബീര്‍ 99990930, അഹ്മദി 66080612 എന്നീ നമ്ബറുകളിലാണ് അറിയിക്കേണ്ടത്.