രാജ്യത്ത് സൈനിക ശക്​തി വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ട് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്​ ഉന്‍

0

ചൈനീസ്​ മാധ്യമമായ ഗ്ലോബല്‍ ടൈംസാണ്​ ഉത്തരകൊറിയന്‍ വാര്‍ത്ത ഏജന്‍സിയെ ഉദ്ധരിച്ച്‌​ ഇക്കാര്യം റിപ്പോര്‍ട്ട്​ ചെയ്​തത്​. ഉന്നത തല മിലിറ്ററി കമ്മീഷന്‍ മീറ്റിങ്ങിലായിരുന്നു കിം ജോങ്​ ഉന്നിന്‍റെ കര്‍ശന നിര്‍ദേശം.കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ മാറുന്ന സാഹചര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്​ കിം ജോങ്​ ഉന്‍ സൈനിക മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി .ജൂണ്‍ അഞ്ചിനാണ്​ കിം ജോങ്​ ഉന്‍ ഇതിന്​ മുമ്ബ്​​ പൊതുസ്ഥലത്ത്​ പ്രത്യക്ഷപ്പെട്ടത്​. തുടര്‍ന്നാണ് ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് .സൈന്യത്തിനുള്ളിലെ ഭരണപരമായ പ്രശ്​നങ്ങള്‍ എത്രയും ​പെ​ട്ടെന്ന്​ പരിഹരിക്കാനും കിം നിര്‍ദേശം നല്‍കി. അതെ സമയം നേരത്തെ ഉത്തരകൊറിയന്‍ കമ്യൂണിസ്​റ്റ്​ പാര്‍ട്ടിയുടെ സമ്മേളനത്തില്‍ രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ കിം നല്‍കിയെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു .

You might also like

Leave A Reply

Your email address will not be published.